കേരള മുഖ്യമന്ത്രി ഇപ്പോൾ അമേരിക്കൻ സന്ദർശനത്തിൽ ആണ്. ഇതിനിടയിൽ ലോക ബാങ്ക് മാനേജിംഗ് ഡയറക്ടറിനെ നേരിട്ട് കണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന വെർദേ എന്നാണ് ഇവരുടെ പേര്. കൂടിക്കാഴ്ച നടത്തിയ വിവരം പിണറായി വിജയൻ തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി മലയാളികളെ അറിയിച്ചത്.
അടിസ്ഥാന സൗകര്യമേഘതകളിൽ നിക്ഷേപത്തിന് തയ്യാറാണ് എന്ന് ലോക ബാങ്ക് അധികൃതർ അറിയിച്ചു. നിലവിൽ ലോക ബാങ്കിൻറെ കൂടി സഹകരണമുള്ള റീബിൽഡ് കേരള ഇനീഷിയേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതി എന്തൊക്കെയാണ് എന്നും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കിവരുന്ന വിവിധതരത്തിലുള്ള വികസന പരിപാടികളുടെയും നയപരമായ പരിപാടികളുടെയും അവലോകനം നടത്തുന്നതിന് വേണ്ടി ലോക ബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽ എത്തി മുഖ്യമന്ത്രിയുമായി നേരത്തെ തന്നേ ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ച എന്നോണം ആണ് ലോക ബാങ്കിൻ്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഇപ്പോൾ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ സംഘത്തിൽ ഉണ്ടായിരുന്നു. കൂടാതെ ചീഫ് സെക്രട്ടറി വിപി ജോയ് അടക്കമുള്ളവർ ഉണ്ടായിരുന്നു. പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ ആയിട്ടുള്ള ഡോക്ടർ വി കെ രാമചന്ദ്രൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കാളികളായി. അതേസമയം സിഐടിയു പോലെയുള്ള സംഘടനകൾ കേരളത്തിൽ ഉള്ളടത്തോളം കാലം വിദേശനിക്ഷേപം പോയിട്ട് ആഭ്യന്തര നിക്ഷേപം പോലും കേരളത്തിൽ സാധ്യമല്ല എന്നാണ് മലയാളികൾ എല്ലാവരും പറയുന്നത്.
.