മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീജിത്ത് വിജയ്. രതിനിർവേദം എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം റേഡിയോ ജോക്കി ആയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കുടുംബ വിളക്ക് എന്ന പരിപാടിയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അങ്ങനെയാണ് മിനിസ്ക്രീം പ്രേക്ഷകരുടെ കൂടി ഇഷ്ടം താരം സ്വന്തമാക്കുന്നത്. സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിലൂടെ ആയിരുന്നു താരം മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം അനിരുദ്ധ എന്ന കഥാപാത്രത്തെ ആയിരുന്നു താരം കുടുംബ വിളക്ക് എന്ന പരമ്പരയിൽ അവതരിപ്പിച്ചത്.
എന്നാൽ താരത്തിന് ഇതിനിടയിൽ കൊറോണ പിടിപെടുകയായിരുന്നു. അങ്ങനെയായിരുന്നു താരം സീരിയൽ മേഖലയിൽ നിന്നും പിന്മാറിയത്. എങ്കിലും താരം പിന്നീട് സീരിയൽ മേഖലയിലേക്ക് തന്നെ തിരിച്ചുവന്നു. നാലു വർഷങ്ങൾക്കുമുണ്ടായിരുന്നു ഇദ്ദേഹം വിവാഹിതനായത്. അർച്ചന എന്ന കണ്ണൂർ സ്വദേശിനിയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇപ്പോൾ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ശ്രീജിത്ത്.
“സീരിയൽ ഷൂട്ടിംഗ് ആദ്യം തിരുവനന്തപുരത്ത് ആയിരുന്ന സമയത്ത് കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ ആയതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ല. ഞാൻ വീട്ടിൽ ആയതോടെ അർച്ചനയ്ക്ക് ഇപ്പോൾ മുഴുവൻ സമയവും തിരക്കാണ്. കുക്കിംഗ് ഒക്കെ കൂടുതൽ ആണ് ഇപ്പോൾ. അല്ലെങ്കിൽ മാസത്തിൽ 15 ദിവസമെങ്കിലും ഞാൻ ഉണ്ടായിക്കില്ലല്ലോ വീട്ടിൽ” – ഭാര്യയെ കുറിച്ച് ശ്രീജിത്ത് പറയുന്നത് ഇങ്ങനെ. തൻറെ അമ്മയെ പോലെയാണ് ശ്രീജിത്ത് എന്നാണ് അർച്ചന പറയുന്നത്. പല കാര്യങ്ങളിലും അമ്മ നൽകുന്ന അതേ ഉപദേശം തന്നെയാണ് ശ്രീജിത്ത് നൽകുന്നത് എന്നും അർച്ചന കൂട്ടിച്ചേർത്തു.
അതേ സമയം ദാമ്പത്യജീവിതം ഇപ്പോൾ വളരെ രസകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ഇവർ. എപ്പോഴെങ്കിലും വഴക്ക് ഒക്കെ ഉണ്ടാക്കിയാൽ പ്ലേറ്റ് ഒക്കെ എടുത്ത് എറിയുന്ന സ്വഭാവം ഉണ്ട്. കുത്തുകയും ഒക്കെ ചെയ്യാറുണ്ട് തൻറെ ഭാര്യ എന്നാണ് ശ്രീജിത്ത് പറയുന്നത്. അതിന്റെ ഫോട്ടോ എടുത്ത് ഭാര്യയുടെ അമ്മയ്ക്ക് അയച്ചു കൊടുത്തിട്ട് നിങ്ങളുടെ മകൾ ചെയ്തു വച്ചിരിക്കുന്നത് എന്താണ് എന്ന് കണ്ടോ എന്ന് ചോദിക്കാറുണ്ട് എന്നാണ് ശ്രീജിത്ത് പറയുന്നത്. കല്യാണം കഴിച്ചാൽ ലൈഫ് ബോർ ആയിരിക്കും എന്ന് പലരും പറയാറുണ്ട് എന്നും എന്നാൽ തനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല എന്നുമാണ് ശ്രീജിത്ത് പറയുന്നത്.