ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെ ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളാണ് അരുൺ ഗോപൻ. ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഗായകരിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് നിമ്മി. വിവിധ സ്റ്റേജ് പരിപാടികളുടെ അവതാരിക ആയിട്ടും യൂട്യൂബിൽ ബ്ലോഗർ ആയിട്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് നിമ്മി. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ് ഉണ്ടായിരുന്നത്.
ഇപ്പോൾ ഇവർ പങ്കുവെച്ച ഏറ്റവും പുതിയ ഒരു വീഡിയോ ആണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സ്വന്തം വിവാഹം ഇവർ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ്. ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകുവാൻ ആണ് അരുൺ ഗോവൻ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
“ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ് വിവാഹം. അത് വീണ്ടും ക്രിയേറ്റ് ചെയ്യുകയാണ്. കല്യാണദിവസം ഒരുങ്ങിയത് പോലെ സാരിയൊക്കെ ഉടുത്തു നിൽക്കാനുള്ള പ്ലാനിൽ ആണ് ഞാൻ. ഫോട്ടോഷൂട്ടിന് വേണ്ടി ആഭരണങ്ങൾ പുതുതായി വാങ്ങുകയും ചെയ്തു” – താരങ്ങൾ പറയുന്നു.
നിമ്മിയുടെ നാട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. റിസപ്ഷൻ കഴിഞ്ഞശേഷം ചിരിക്കുമ്പോൾ എല്ലാം തനിക്ക് മുഖം വേദനിക്കും ആയിരുന്നു എന്നാണ് നിമ്മി പറയുന്നത്. ഇപ്പോൾ വിവാഹം കഴിഞ്ഞ് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും വധുവായി താരം അണിഞ്ഞൊരുങ്ങുന്നത്. വീണ്ടും നിമ്മിയെ ഈ വേഷത്തിൽ കണ്ടപ്പോൾ അമ്പരക്കുകയാണ് മലയാളികൾ എല്ലാവരും തന്നെ. കല്യാണത്തിന് ധരിക്കുന്ന മുണ്ടും ഷർട്ടും അണിഞ്ഞാണ് അരുൺ ഗോപൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വിവാഹത്തിൽ ഉണ്ടാകുന്ന ചടങ്ങുകൾ എല്ലാം തന്നെ ഇവർ ഇവരുടെ വീണ്ടും പുനരവതരിപ്പിക്കുകയാണ്. എന്തായാലും ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.