മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിമ്പു. തമിഴ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ ആണ് താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമകൾ എല്ലാം തന്നെ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും വലിയ ഒരു ആരാധക സ്വാധീനം താരം സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
നിരവധി ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ച താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഒരുകാലത്ത് നയൻതാരയും ഇദ്ദേഹവും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും ബ്രേക്ക് അപ്പ് ആവുകയായിരുന്നു. ഇത് പാപ്പരാസികളുടെ ഇഷ്ടവിഷയം ആയിരുന്നു. പിന്നീട് ഇദ്ദേഹവും ഹൻസികയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും ബ്രേക്ക് അപ്പ് ആവുകയായിരുന്നു. ഈ വാർത്തയും സമൂഹമാധ്യമങ്ങളിൽ നിരവധി തവണ ആയിരുന്നു പ്രതിപാദിച്ചത്.
ഇപ്പോൾ താരം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ഇപ്പോൾ 39 വയസ്സായി എന്നും എന്നാൽ ഇപ്പോഴും തനിക്ക് വിവാഹം കഴിക്കാൻ പേടിയാണ് എന്നുമാണ് ചിമ്പു പറയുന്നത്. 19 വയസ്സ് മുതൽ തനിക്കെതിരെ ഗോസിപ്പുകൾ കേൾക്കുന്നുണ്ട് എന്നും തന്റെ മാതാപിതാക്കൾക്ക് തന്നെ വിവാഹിതനായി കാണണം എന്നാണ് ആഗ്രഹം എന്നുമാണ് ചിങ്കു പറയുന്നത്. എന്നാൽ തിടുക്കത്തിൽ ഒരു തീരുമാനം എടുത്താൽ പിന്നീട് ഭാര്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടാവാൻ സാധ്യതയുണ്ട് എന്നും ഇത് വിവാഹമോചനത്തിൽ എത്തിയേക്കാം എന്നുമാണ് ചിമ്പു പറയുന്നത്.
ഈ ഒരു പേടി തനിക്ക് ഉള്ളതുകൊണ്ട് ആണ് വിവാഹം നീണ്ടുപോകുന്നത് എന്നാണ് താരം പറയുന്നത്. അതേസമയം നടി നിധി അഗർവാൾ ആയിട്ട് താരം പ്രണയത്തിലാണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരും ഉടൻതന്നെ വിവാഹം ചെയ്യാൻ പോകുമെന്ന് തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ ചിമ്പുവിന്റെ ഈ വാർത്ത കേട്ടപ്പോൾ മലയാളികൾ പറയുന്നത് ഇങ്ങനെയാണ് – കല്യാണം കഴിക്കാൻ ഒക്കെ എന്തിനാണ് പേടിക്കുന്നത്? ഇതൊക്കെ ഉത്തരേന്ത്യയിൽ ചെറിയ കുട്ടികൾപോലും ചെയ്യുന്ന കാര്യമല്ലേ?