രണ്ടായിരത്തിലാണ് മലയാള സിനിമ മീരാജാസ്മിൻ എന്ന പേര് കേൾക്കാൻ തുടങ്ങിയത്. സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തെത്തിയ മീര വളരെ പെട്ടെന്ന് തന്നെയാണ് മുൻനിര നായികമാരിൽ ഒരാളായി തീർന്നത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ താരത്തിന് ലഭ്യമായി. എടുത്ത് പറയാനായി രസതന്ത്രം അച്ചുവിൻറെ അമ്മ സ്വപ്നക്കൂട് ഒരേ കടൽ തുടങ്ങിയ പല ചിത്രങ്ങളും താരത്തിന്റെ കരിയറിൽ ഭദ്രമായിട്ടുണ്ട്. മലയാളത്തിൽ നിന്ന് പെട്ടെന്ന് തന്നെ അന്യഭാഷകളിലേക്ക് മീര ചേക്കേറുകയും അവിടെയും തൻറെ വിജയഗാഥ ആവർത്തിക്കുകയും ചെയ്തു. റൺ സണ്ടക്കോഴി തുടങ്ങിയ തമിഴ് സിനിമകൾ വലിയ ജനപ്രീതി നേടിയ തന്നെയായിരുന്നു സിനിമ തെലുങ്കിലേക്ക് റീമെക്ക് ചെയ്യപ്പെട്ടതോടുകൂടി തെലുങ്കിലും മീരാജാസ്മിൻ അറിയപ്പെടാൻ തുടങ്ങി.
മലയാള സിനിമ സംവിധായകനായിരുന്ന ലോഹിത ദാസ് മീരാ ജാസ്മിന്റെ ഗോഡ് ഫാദർ എന്ന നിലയിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇതേ ബന്ധത്തിൻറെ പേരിൽ പല വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു ഇതിനെയൊക്കെ തന്നെ പാടെ തള്ളിക്കളയുകയാണ് ചെയ്തത്. തന്റെ ഗുരുസ്ഥാനിയനാണ് ലോഹിതദാസ് എന്നും ഉപദേശങ്ങൾ താൻ അദ്ദേഹത്തിൻറെ പക്കൽ നിന്ന് സ്വീകരിക്കാറുണ്ടായിരുന്നുവെന്നും മീരാജാസ്മിൻ പറഞ്ഞു.
ലോഹിത ദാസിനെകുറിച്ച് മീരാ ജാസ്മിൻ പറയുന്നത് കേൾക്കൂ; ‘ഞാന്‍ അഭിമാനത്തോടെ പറയും ലോഹി അങ്കിള്‍ എന്റെ ഗോഡ്ഫാദറാണെന്ന്. അദ്ദേഹം വഴി സിനിമയിലെത്തിയതാണ് ദൈവം എനിക്ക് വെച്ച നല്ല വിധി. നല്ലൊരു വ്യക്തി ആയിരുന്നു അദ്ദേഹം. ഓരോരുത്തര് പറയുമായിരുന്നു, വലിയൊരു ഗോഡ് ഫാദര്‍, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന്’ ‘അതെ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന് പറയും. ഇന്നും ഞാനങ്ങനെയേ പറയാറുള്ളൂ. എനിക്കെന്തെങ്കിലും നല്ല കാര്യങ്ങള്‍ വന്നാല്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കും. ഇങ്ങനെയൊരു ഗുരുവും ശിഷ്യയുമുണ്ടോയെന്ന് പലരും കളിയാക്കുമായിരുന്നു. അതെ ഇങ്ങനെയും ഒരു ഗുരുവും ശിഷ്യയുമുണ്ട്’
20 20 സിനിമയിൽ അഭിനയിക്കാതിരുന്നത് മനപ്പൂർവ്വം ആയിരുന്നില്ല എന്നും ചില ഡേറ്റ് പ്രശ്നങ്ങൾ കാരണം ആ പ്രോജക്ട് ചെയ്യാൻ പറ്റാതെ വരികയായിരുന്നു എന്നാണ് താരം പറഞ്ഞത്. “ട്വന്റി ട്വന്റി ചെയ്യാന്‍ പറ്റാഞ്ഞതില്‍ വിഷമം ഉണ്ട്. മനപ്പൂര്‍വം ചെയ്യാതിരുന്നതല്ല. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു ഞാന്‍ മനപ്പൂര്‍വം ചെയ്യാതിരിക്കുകയാണെന്ന്. ദിലീപേട്ടന് ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചു. എനിക്ക് തോന്നുന്നു 2007 ലാണെന്ന്’. ‘ഏതോ ഒരു ആര്‍ട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്നം കൊണ്ട് എന്നോട് ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ടു പോയി. ആ സമയത്ത് കറക്ട് ഒരു തെലുങ്ക് പ്രൊജക്ട് വന്നു. അത് പെട്ടെന്ന് റിലീസ് ചെയ്യേണ്ടതിനാല്‍ തീര്‍ക്കേണ്ട അവസ്ഥ ആയി. അവരുടെ പ്രഷര്‍ വരികയും ഇപ്പുറത്ത് ഡേറ്റെല്ലാം കണ്‍ഫോം ചെയ്ത് എന്നെ വിളിക്കുകയും ചെയ്തു. തീരെ എനിക്ക് പോവാന്‍ പറ്റാത്ത അവസ്ഥ ആയിപ്പോയി എന്നാണ് താരം പറഞ്ഞത്.