ഹിന്ദി സിനിമയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാൾ ആണ് സൽമാൻ ഖാൻ. അതുപോലെ തന്നെ ഇദ്ദേഹത്തിന് ധാരാളം ഭീഷണികളും വരാറുണ്ട്. അതുകൊണ്ടുതന്നെ വൈ പ്ലസ് സുരക്ഷ ആണ് ഇദ്ദേഹത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ ഇപ്പോൾ ഇദ്ദേഹത്തിൻറെ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇദ്ദേഹം നടന്നു പോകുന്നതിനിടയിൽ ഒരു ചെറിയ കുട്ടി ഇദ്ദേഹത്തെ കെട്ടിപ്പിടിക്കുവാൻ വേണ്ടി ഓടി വരികയായിരുന്നു. കുട്ടിയെ വളരെ സ്നേഹത്തോടെ സൽമാൻ കെട്ടിപ്പിടിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. മുംബൈ എയർപോർട്ടിൽ വച്ചാണ് സംഭവം നടക്കുന്നത്. സൽമാനെ കണ്ട ഉടനെ തന്നെ കുട്ടി ഇദ്ദേഹത്തിൻറെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
കുട്ടി ഇദ്ദേഹത്തെ കെട്ടിപ്പിടിച്ചപ്പോൾ വളരെ സന്തോഷത്തോടെ പുഞ്ചിരിക്കുകയാണ് സൽമാൻ ചെയ്തത്. ബ്ലാക്ക് ടീഷർട്ട് ആണ് ഇദ്ദേഹം വീഡിയോയിൽ ധരിച്ചിരിക്കുന്നത്. അതേസമയം വിമാനത്താവളത്തിലേക്ക് നടക്കുന്നതിനിടയിൽ ആയിരുന്നു ഇദ്ദേഹം കുട്ടിയെ കണ്ടത്. കുട്ടിയെ കണ്ടപ്പോൾ ഇദ്ദേഹം അവിടെ കാത്തിരിക്കുകയായിരുന്നു.
കുട്ടിയെ കെട്ടിപ്പിടിച്ച ശേഷം ഇദ്ദേഹം കൈ കൊടുക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹം അകത്തേക്ക് നടന്നു നീങ്ങുകയും ചെയ്തു. നിരവധി ആളുകൾ ആണ് ഇപ്പോൾ സൽമാൻ ഖാനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം സൂപ്പർ താരങ്ങൾ ആയാൽ ഇങ്ങനെ വേണം എന്നും ജാഡ ഒട്ടും പാടില്ല എന്നും ആണ് ഇപ്പോൾ മലയാളി പ്രേക്ഷകർ എല്ലാവരും പറയുന്നത്.