മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡൽഹിയിലാണ് താരം ജനിച്ചു വളർന്നത് എങ്കിലും പിന്നീട് സീരിയൽ മേഖലയിൽ അവസരം കിട്ടിയപ്പോൾ താരം തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. ബാലതാരം ആയിട്ടാണ് താരം സീരിയൽ മേഖലയിൽ കരിയർ ആരംഭിച്ചത് എങ്കിലും ഇന്ന് സീരിയൽ മേഖലയിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ് അനുശ്രീ.
സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന വിഷ്ണു എന്ന യുവാവിനെ ആണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹത്തിൽ അനുശ്രീയുടെ വീട്ടുകാർക്ക് വലിയ താല്പര്യമില്ലായിരുന്നു. എന്നാൽ വിവാഹശേഷം ഇരുവരും തമ്മിൽ അകലുകയായിരുന്നു. തുടർന്ന് ഒരു ആൺകുട്ടിക്കും താരം ജന്മം നൽകി. ഇപ്പോൾ അമ്മയുടെ ഒപ്പം ആണ് മകൻ ആരവ് കഴിയുന്നത്. ഇപ്പോൾ അമ്മയും അനുശ്രീയും കൂടി ഒരു കൺവെൻഷനിൽ പങ്കെടുക്കുവാൻ വേണ്ടി പോയിരിക്കുകയാണ്. അവിടെ വെച്ച് ഒരു കൈ നോട്ടക്കാരി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
“നിങ്ങൾക്ക് ഒരു സ്നേഹബന്ധം ഉണ്ടായിരുന്നു. അതിൽ നിങ്ങൾക്ക് അപകടവും ദുഷ്പേരും വന്നു പോയിരിക്കുകയാണ്. കലാമേഖലയിൽ നിങ്ങൾ ഉയരങ്ങളിൽ എത്തും. അമ്മയ്ക്ക് നിങ്ങളോട് ഒരുപാട് വാത്സല്യം ഉണ്ട്. പക്ഷേ ഇതുവരെ നിങ്ങളുടെ അമ്മയെ സന്തോഷിപ്പിക്കുവാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല” – കൈനോട്ടക്കാരി പറയുന്നു.
“പ്രണയവിവാഹം ആയിരുന്നു നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്. വ്യക്തിയെ നോക്കിയാണ് നിങ്ങൾ പ്രണയിച്ചത്. ഒരിക്കലും അയാളുടെ പടം കണ്ടിട്ട് ആയിരുന്നില്ല. ഞാൻ ഈ പറഞ്ഞതൊക്കെ ശരിയല്ലേ?” – ഇതൊക്കെയായിരുന്നു കൈനോട്ടക്കാരി അനുശ്രീയുടെ കൈ നോക്കി പറഞ്ഞത്. അതേസമയം കൈനോട്ടം ഒക്കെ അന്ധവിശ്വാസമാണ് എന്ന് പറയുന്ന ആളുകൾ ഇത് തീർച്ചയായും കാണുക എന്നാണ് അന്ധവിശ്വാസികൾ പറയുന്നത്. അതേസമയം അനുശ്രീയുടെ ജീവിതം ലോകത്തുള്ള സകല ഓൺലൈൻ മീഡിയകളും റിപ്പോർട്ട് ചെയ്തതാണ് എന്നും ഇതൊന്നും അറിയാത്ത ആളുകൾ കേരളത്തിൽ ഉണ്ടാവില്ല എന്നും അതുകൊണ്ടുതന്നെ ഇതൊന്നും വലിയ സംഭവമല്ല എന്നാണ് അന്ധവിശ്വാസത്തെ എതിർക്കുന്നവർ പറയുന്നത്.