മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശിവദ. ഒരു മ്യൂസിക് ആൽബം വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴ എന്നായിരുന്നു ഈ ആൽബത്തിന് പേര്. അനീഷ് ഉപാസന വഴിയായിരുന്നു താരം ഈ ആൽബത്തിൽ എത്തിപ്പെട്ടത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിട്ടുള്ള വിനീത് കുമാർ ആണ് ഈ ആൽബം സംവിധാനം ചെയ്തത്. അടുത്തതായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാൻ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
താരം ആദ്യം ഒരു വീഡിയോ ജോക്കി ആയിരുന്നു. അങ്ങനെയാണ് അനീഷ് ഉപാസന വഴി വിനീത് ഏട്ടനെ കണ്ടുമുട്ടുന്നത്. ആ സമയത്ത് ഇൻ്റിമേറ്റ് രംഗങ്ങളൊക്കെ ചെയ്യുവാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. ആ ആൽബത്തിൽ അങ്ങനെ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. ചുമ്മാ നോക്കുന്നതും കെട്ടിപ്പിടിക്കുന്നതും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ആണെങ്കിൽ അത്തരം രംഗങ്ങളൊക്കെ ഞാൻ കൂളായിട്ട് ചെയ്യും. അന്ന് എങ്ങനെയാണ് ഇതൊക്കെ ചെയ്യേണ്ടത് എന്ന് ഒരു അറിവ് ഇല്ലായിരുന്നു. വലിയ ജാള്യത ആയിരുന്നു അന്നൊക്കെ. അതൊക്കെ ഇന്ന് കാണുമ്പോൾ എന്തൊക്കെയാണ് ഞാൻ കാണിച്ചു വെച്ചിരിക്കുന്നത് എന്ന് തോന്നാറുണ്ട്.
അന്ന് വിനീത് ശിവദയോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഇനി എന്നെങ്കിലും ഇൻ്റിമെറ്റ് സീനുകൾ ഒക്കെ അഭിനയിക്കുന്നത് ഞാൻ കണ്ടു കഴിഞ്ഞാൽ നിന്നെ ഞാൻ അവിടെ വന്ന് തല്ലും. ഇങ്ങനെയാണോ ഇതൊക്കെ കാണിക്കുന്നത് എന്ന് ചോദിച്ച അന്ന് ഒരുപാട് അവർ എന്നെ കളിയാക്കിയിട്ടുണ്ട്. അതിനുശേഷം ഓരോ തവണ റൊമാൻറിക് സീൻ ചെയ്യുമ്പോഴും എനിക്ക് വിനീത് ഏട്ടനെ ആയിരിക്കും ഓർമ്മവരിക.
അതേസമയം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിലാണ് ശിവദ അടുത്തതായി അഭിനയിക്കുന്നത്. മോഹൻലാൽ ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 12ത് മാൻ എന്നാണ് ഈ സിനിമയുടെ പേര്. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. അതേസമയം ദൃശ്യം, ദൃശ്യം 2 എന്ന സിനിമയ്ക്കു ശേഷം മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.