മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ഇദ്ദേഹം വളരെ സജീവമാണ്. ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ഉപരിയായി മലയാളികൾ എല്ലാവരും സ്നേഹിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് സുരേഷ് ഗോപി. ഇപ്പോൾ സുരേഷ് കൂടിയും കുടുംബവും ചെയ്ത സഹായം കൊണ്ട് കരിയറിൽ ഉയർന്നുവന്ന ഒരു പെൺകുട്ടിയുടെ കഥയാണ് നമ്മൾ കേൾക്കുന്നത്.
ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ ഒരു സജീവ മത്സരാർത്ഥി ആയിരുന്നു ഇവർ. ഇവരുടെ പാട്ടുകൾ എല്ലാം ഗംഭീരമായിരുന്നു. എന്നാൽ അതിനനുസരിച്ച് ഉള്ള കോസ്റ്റ്യൂം ഇവർക്ക് ഇല്ലായിരുന്നു. എന്നാൽ ഒരിക്കൽ കോസ്റ്റ്യൂം നന്നായപ്പോൾ ധരിച്ച ചെരുപ്പ് വളരെ മോശമായിരുന്നു. ഇത് കണ്ട് സുരേഷ് ഗോപി ശരത്തിനെ വിളിച്ച് എന്തുകൊണ്ടാണ് എപ്പോഴും ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ചു. അവിടെ നിന്നുമാണ് സുരേഷ് ഗോപിയുടെയും ഈ പെൺകുട്ടിയുടെയും കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്.
അമൃത സുരേഷ് എന്ന പെൺകുട്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സുരേഷ് ഗോപിയും അദ്ദേഹത്തിൻറെ ഭാര്യയും ഇല്ലായിരുന്നുവെങ്കിൽ ഈ പരിപാടിയിൽ മുന്നോട്ടു പോകാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നിരിക്കും എന്നാണ് അമൃത പറയുന്നത്. ഒരു സാധാരണ കുടുംബത്തിന് താങ്ങാൻ പറ്റുന്നതിലും ഉപരിയായ ചെലവുകൾ ആയിരുന്നു ഉണ്ടായിരുന്നത്. രാധിക ആന്റി സ്വന്തം മാലയൊക്കെ ഊരി തന്നു കൊടുത്തു വിട്ടിട്ടുണ്ട് എന്നാണ് അമൃത സുരേഷ് പറയുന്നത്.
“സുരേഷ് ഗോപി അങ്കിൾ എന്നെ ഒരു മോളെ പോലെയാണ് കാണുന്നത്. വെറുതെ ഒരു ഡ്രസ്സ് കണ്ട് ഇഷ്ടപ്പെട്ടാൽ അത് വാങ്ങിച്ചോ എന്നൊക്കെ പറയും. ആദ്യം ഞാൻ ഡ്രസ്സ് ഒക്കെ വാങ്ങിച്ചിട്ട് ഇറങ്ങാൻ നേരത്ത് അദ്ദേഹം കാറിലേക്ക് വിളിച്ചു കുറച്ച് പൈസ വേറെയും തന്ന് ചെരുപ്പ് വാങ്ങാൻ ഒക്കെ പറഞ്ഞു” – അമൃത സുരേഷ് പറയുന്നു. അതേ സമയം അടുത്തിടെ ആയിരുന്നു ഇവരുടെ പിതാവ് സുരേഷ് നമ്മളെ വിട്ടു പിരിഞ്ഞത്. ഓടകുഴൽ വിദ്വാൻ ആയിരുന്നു ഇദ്ദേഹം. വെറും 60 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം.