മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ നടൻ ബാലാ. ഇപ്പോൾ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംബന്ധമായ രോഗങ്ങൾ കാരണമാണ് ഇദ്ദേഹം ആശുപത്രിയിൽ കഴിയുന്നത്. അതേ സമയം ഇപ്പോൾ നടി മോളി കണ്ണമാലി നൽകിയ ഒരു അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇത് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തുന്നത്.
ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് മോളി കണ്ണമാലി കാണുവാൻ വേണ്ടി വന്നിരുന്നു. ബാല ഇവർക്ക് 10 ലക്ഷം രൂപ നൽകി എന്ന തരത്തിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. സത്യമല്ല എന്ന് വെളിപ്പെടുത്തുകയാണ് മോളി. ബാല തനിക്ക് 10000 രൂപയാണ് നൽകിയത് എന്നാണ് മോളി പറയുന്നത്. തനിക്ക് മരുന്നു വാങ്ങാനും മറ്റുമായിട്ടാണ് ബാല ഈ പണം നൽകിയത് എന്നാണ് മോളി പറയുന്നത്.
ഇതിനു മുൻപ് മോളി സുഖമില്ലാതെ കുറച്ചുകാലം കഴിഞ്ഞിരുന്നു. ആ സമയത്ത് 12,000 രൂപ മോളിയുടെ മകൻറെ കയ്യിൽ ബാലകൊടുത്ത് അയച്ചിരുന്നു. ഇതുകൂടാതെ ഒരു 5000 രൂപ കൂടി ബാല നൽകിയിരുന്നു. എന്നാൽ ഈ കാര്യങ്ങൾ ഒന്നും തന്നെ ബാല പുറത്തു പറഞ്ഞിരുന്നില്ല.
വീടിൻറെ ജപ്തി കാര്യം പറയുവാൻ വേണ്ടിയാണ് അദ്ദേഹത്തെ കാണാൻ പോയത് എന്നാണ് മോളി പറയുന്നത്. തന്നെ കണ്ടപ്പോൾ തന്നെ പതിനായിരം രൂപയുടെ ചെക്ക് തന്നിരുന്നു എന്നും ആണ് ഇപ്പോൾ മോളി പറയുന്നത്. കണ്ടപ്പോൾ തന്നെ 5000 രൂപയുടെ ചെക്ക് വേണോ അതോ പതിനായിരം രൂപയുടെ ചെക്ക് വേണോ എന്നായിരുന്നു ബാല ചോദിച്ചത്. മോൻ എന്തു തന്നാലും അത് ഞാൻ സ്നേഹത്തോടെ കൈനീട്ടി വാങ്ങും എന്നായിരുന്നു മോളി നൽകിയ ഉത്തരം. ബാല ഒരുപാട് ആളുകളെ സഹായിക്കുന്ന മനുഷ്യനാണ് എന്നാണ് ഇപ്പോൾ മോളി പറയുന്നത്.