മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രവീണ. ഒരു നടി എന്ന നിലയിലും ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ സീരിയൽ മേഖലയിലും താരം വളരെ സജീവമാണ്. തമിഴ് പരമ്പരകളിലും താരം വളരെ സജീവമാണ് എന്നതുകൊണ്ടുതന്നെ കേരളത്തിൽ ഉള്ളതുപോലെ തന്നെ തമിഴ്നാട്ടിലും ഇവർക്ക് ധാരാളം ആരാധകർ ഉണ്ട്.
തന്നെയും തന്റെ കുടുംബത്തെയും ഒരു യുവാവ് കഴിഞ്ഞ് മൂന്നു വർഷമായി സമൂഹമാധ്യമങ്ങൾ വഴി അവതരിപ്പിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് താരം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ആക്കി മാറ്റി സുഹൃത്തുക്കൾക്കും മറ്റു അയച്ചുകൊടുക്കുകയാണ് എന്നാണ് ഇവർ പറയുന്നത്. ഇവരുടെ പരാതിയെ തുടർന്ന് ഒരു തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭാഗ്യരാജ് എന്ന വ്യക്തിയെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. കേവലം 23 വയസ്സ് മാത്രമാണ് ഇയാളുടെ പ്രായം. ഡൽഹിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന വിദ്യാർത്ഥി ആണ് ഇയാൾ. ഇയാളുടെ ലാപ്ടോപ്പിൽ നിന്നും ഒരുപാട് ചിത്രങ്ങൾ കണ്ടെത്തിയിരുന്നു എന്നും താരം പറയുന്നു. കോടതി ഇയാളെ മൂന്നുമാസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പക്ഷേ ഒരു മാസം കഴിഞ്ഞപ്പോൾ ഇയാൾ ജാമ്യത്തിൽ ഇറങ്ങി.
ഇപ്പോൾ ഇയാൾ തങ്ങളോട് പ്രതികാരം തീർക്കുകയാണ് എന്നാണ് നടി പ്രവീണ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ നൂറിലധികം വ്യാജ അക്കൗണ്ടുകൾ ആണ് ഇയാൾ ഉണ്ടാക്കിയത്. തന്റെ മോളെ പോലും വെറുതെ വിടുന്നില്ല ഇയാൾ എന്നാണ് പ്രവീണ പറയുന്നത്. തൻറെ ചുറ്റുമുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ചു ആക്രമിക്കുകയാണ് എന്നും മോർഫ് ചെയ്ത ചിത്രങ്ങൾ എല്ലാവർക്കും അയച്ചുകൊടുക്കുകയാണ് എന്നുമാണ് പ്രവീണ പറയുന്നത്.