മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടിക് ടോക് വീഡിയോകൾ ആയിരുന്നു ഇവരുടേത് വൈറൽ ആയി മാറിയത്. അതുകൊണ്ടുതന്നെ മലയാളികൾക്ക് എല്ലാം തന്നെ ഇവർ വളരെ പ്രിയപ്പെട്ട താരം തന്നെയാണ്. താരാ കല്യാണി എന്ന കലാകാരിയുടെ മകൾ കൂടിയാണ് ഇവർ എന്ന പ്രത്യേകതയുമുണ്ട്. അമ്മയെ പോലെ തന്നെ ഒരു മികച്ച കലാകാരി കൂടിയാണ് ഇവർ.
രണ്ടു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. മലയാളികൾ ഏറെ ആഘോഷത്തോടെ ഏറ്റെടുത്ത വിവാഹങ്ങളിൽ ഒന്നായിരുന്നു അത്. നിരവധി ആളുകൾ ആയിരുന്നു അവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യ അമ്മയെ ആയത്. ടെലിവിഷൻ മേഖലയുടെ ശ്രദ്ധിക്കപ്പെട്ട അർജുൻ സോമശേഖർ ആണ് ഇവരുടെ ഭർത്താവ്. ചക്കപ്പഴം എന്ന പരമ്പരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുൻ ആയിരുന്നു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ എല്ലാവരും തന്നെ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. സൗഭാഗ്യയുടെ ഏറ്റവും വലിയ സൗന്ദര്യം അവരുടെ മുടിയിൽ ആണ് എന്ന് പലപ്പോഴും പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അവർക്ക് എല്ലാം ഒരു സങ്കട വാർത്തയാണ് പുറത്തുവരുന്നത്. തൻറെ മുടി മുറിച്ചിരിക്കുകയാണ് സൗഭാഗ്യ. എന്ത് കാരണം കൊണ്ടാണ് താരം മുടി മുറിച്ചത് എന്നറിയുമോ?
മുടി നന്നായി പരിപാലിക്കാൻ പറ്റുന്നില്ല എന്നത് തന്നെ കാരണം. കൊവിഡ് സാഹചര്യം, അതിനിടയിൽ കടന്നുവന്ന നിനച്ചിരിക്കാത്ത ഒരു സർജറി ഇതെല്ലാം ജീവിതം വളരെ ബുദ്ധിമുട്ട് ഉള്ളത് ആക്കി മാറ്റി എന്നാണ് താരം പറയുന്നത്. അതിനിടയിൽ ഒരു കൈ കുഞ്ഞിനെ നോക്കേണ്ട ചുമതലയും തനിക്കുണ്ട്. അതുകൊണ്ടൊക്കെത്തന്നെ ഇത്രയും വലിയ ഒരു മുടി ഇപ്പോൾ ഒരു ബാധ്യത ആയി മാറിയിരിക്കുന്നു എന്നും അതിനെ നല്ല രീതിയിൽ പരിപാലിക്കാൻ പറ്റുന്നില്ല എന്നാണ് താരം പറയുന്നത്. വളരെ വൈകാരികമായ ഒരു കുറിപ്പ് ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ പഴയതുപോലെ വലിയ മുടിയുള്ള സൗഭാഗ്യ ആയി മാറും എന്നും താരം പോസ്റ്റിൽ പറയുന്നുണ്ട്. എന്തായാലും നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകളും അഭിനന്ദനങ്ങളും ആയി എത്തിക്കൊണ്ടിരിക്കുന്നത്.