മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിത്യാദാസ്. ഒരുകാലത്ത് സിനിമ മേഖലയിൽ ഇവർ വളരെ സജീവമായിരുന്നു. ഈ പറക്കും തളിക ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് സിനിമകളിൽ ഇവർ നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് വിവാഹ ശേഷം ഇവിടെ സിനിമയിൽ നിന്നും വലിയ ഒരു ബ്രേക്ക് എടുത്തു. ഇപ്പോൾ ടെലിവിഷൻ മേഖലയിൽ വളരെ സജീവമാണ് താരം. സ്റ്റാർ മാജിക് ഉൾപ്പെടെയുള്ള പരിപാടികളിൽ താരം വളരെ സജീവമായി പങ്കെടുക്കാറുണ്ട്.
ഇപ്പോൾ വളരെ വിഷമിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇവർ കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇവർ കൊടുവള്ളിയിൽ എത്തിയത്. നിരവധി ആരാധകർ ആയിരുന്നു ഇവരെ കാണുവാൻ വേണ്ടി ഇവരെ തടിച്ചു കൂടിയത്. ആരാധകരുടെ ഒപ്പം എല്ലാം തന്നെ സെൽഫി എടുക്കുവാനും താരം മറന്നില്ല.
നിത്യയുടെ ഒപ്പം ഫോട്ടോ എടുക്കുവാൻ വേണ്ടി രണ്ടുപേർ എത്തി. ഇവർ രണ്ടുപേരും സ്ത്രീകൾ ആയിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിൽ ആയിരുന്നു പിന്നിൽ ഒരു മെഴുകുതിരി കത്തിച്ചു വെച്ചതിൽ നിന്നും നടിയുടെ മുടിക്ക് തീപിടിക്കുന്നത്. ഭാഗ്യം കൊണ്ട് ഉടൻതന്നെ താരം ഇത് ശ്രദ്ധിച്ചു. ഉടൻതന്നെ താരം പേടിച്ചു വിളിക്കുകയായിരുന്നു. അതുകൊണ്ട് വലിയ അപകടം ഉണ്ടായില്ല.
പെട്ടെന്ന് തീ അണക്കാൻ സാധിച്ചത് കൊണ്ടാണ് വലിയ അപകടം ഒഴിവായത് എന്നാണ് പറയപ്പെടുന്നത്. സാരിയിൽ തീ പിടിച്ചിരുന്നു എങ്കിൽ വലിയ രീതിയിലുള്ള അപകടം ഉണ്ടാകുമായിരുന്നു എന്നും ഇത് നടക്കാതെ പോയത് വലിയ ഭാഗ്യം കൊണ്ടാണ് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. പെട്ടെന്ന് ഞാൻ പേടിച്ചുപോയി എന്നാണ് നിത്യാദാസ് പിന്നീട് ഈ വീഡിയോയിൽ പറയുന്നത്. എന്തായാലും അപകടം ഒന്നും ഇല്ലാതെ ചേച്ചി രക്ഷപ്പെട്ടല്ലോ എന്ന് ആശ്വസിക്കുകയാണ് ഇപ്പോൾ മലയാളികൾ.