ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കേപ്ടൗണിലാണ് മത്സരം. ഇരു ടീമുകളും ഓരോ വിജയം നേടിയതിനാല്‍ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര നേടാനാകും.
അതേസമയം നായകന് വിരാട് കോലി മടങ്ങിയെത്തുന്നത് ഇന്ത്യക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ മുഹമ്മദ് സിറാജ് ഇന്ന് കളിക്കില്ല. കോലിയെത്തുന്നതോടെ ഹനുമാ വിഹാരി പുറത്തിരിക്കും. സിറാജിന് പകരം ഇഷാന്ത് ശര്‍മയാകും കളിക്കളത്തില്‍ എത്തുക. രഹാനയും പുജാരയും മത്സരത്തില്‍ തുടര്‍ന്നേക്കും.
ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ മുന്നില്‍ നിന്ന് നയിക്കുന്ന ദക്ഷിണാഫ്രിക്കയും മികച്ച ഫോമിലാണ്. കീഗന്‍ പീറ്റേഴ്സണ് ബാവുമ എന്നിവരും റണ്‍സ് സ്കോര്‍ ചെയ്യുന്നുണ്ട്.