ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ ഉണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു അസി റോക്കി. എന്നാൽ മറ്റൊരു മത്സരാർത്ഥിയെ ശാരീരികമായി ആക്രമിച്ചതിന്റെ പേരിൽ ഇദ്ദേഹത്തെ പരിപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. സിജോ എന്ന മത്സരാർത്ഥിയെ ആയിരുന്നു ഇദ്ദേഹം ഇത്തരത്തിൽ ഉപദ്രവിച്ചത്. ആദ്യമായിട്ടാണ് ഇത്രയും വലിയ സ്കെയിലിൽ ഒരു ഫിസിക്കൽ അസോൾട്ട് ബിഗ് ബോസ് ചരിത്രത്തിൽ ഉണ്ടാവുന്നത്.
അതേസമയം ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ് അനു ജോസഫ്. അസിയുടെ ബിസിനസ് പാർട്ണർ കൂടിയാണ് അനു എന്നും പറയുന്നുണ്ട്.
ഇപ്പോൾ ആരാധകർക്ക് വിഷു ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് രണ്ടുപേരും. ബിഗ് ബോസ് വേറെ തന്നെ ഒരു ലോകമാണ് എന്നും വീടിനകത്തേക്ക് കയറുമ്പോൾ തന്നെ നമ്മുടെ മനസ്സ് കൈവിട്ടു പോകും എന്നുമാണ് രണ്ടുപേരും അഭിപ്രായപ്പെടുന്നത്. 100 ദിവസം അവിടെ നിൽക്കും എന്ന് പറഞ്ഞിട്ടാണ് താൻ ബിഗ് ബോസിലേക്ക് പോയത് എന്നാണ് റോക്കി പറയുന്നത്. പക്ഷേ പെട്ടെന്ന് തന്നെ തിരിച്ചു വരേണ്ടി വന്നു എന്നും പറയുന്നുണ്ട് റോക്കി. 35 ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ സാധിച്ചു തനിക്ക് എന്നുമാണ് അനു ജോസഫ് പറയുന്നത്.
അതേസമയം ഈ സീസണിൽ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന റോക്കിയുടെ ചോദ്യത്തിന് ഒരുപാട് ആലോചിച്ചശേഷം ആണ് അനു മറുപടി നൽകുന്നത്. മൂന്ന് ഓപ്ഷൻസ് ആയിരുന്നു റോക്കി നൽകിയത് – അൻസിബ, അർജുൻ, ഋഷി. എന്നാൽ ഈ മൂന്ന് പേരുകളിൽ ഒന്ന് ആയിരുന്നില്ല അനുജോസഫ് തെരഞ്ഞെടുത്തത്. ബിഗ് ബോസ് വീടിനുള്ളിൽ ഈ മൂന്നുപേർ ആയിരുന്നു റോക്കിയുടെ ഉറ്റ സുഹൃത്തുക്കൾ. അതുകൊണ്ടുതന്നെയാവണം ഈ മൂന്നുപേരുടെ പേരുകൾ റോക്കി പറഞ്ഞു നോക്കിയത്. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടം ജാസ്മിനെ ആയിരുന്നു എന്നാണ് റോക്കി പിന്നീട് പറഞ്ഞത്.