കഴിഞ്ഞ വിഷുവിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വർഷങ്ങൾക്കുശേഷം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വളരെ മികച്ച ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മികച്ച വിജയം ചിത്രം നേടിക്കഴിഞ്ഞു. ധ്യാൻ ശ്രീനിവാസൻ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണവ് മോഹൻലാൽ ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തിന് ആയിരുന്നു.
നിതിൻ മോളി എന്ന കഥാപാത്രത്തെ ആയിരുന്നു ഇദ്ദേഹം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഒരു സിനിമ താരമായി തന്നെയാണ് ഈ കഥാപാത്രം തിയേറ്ററിൽ എത്തിയത്. വളരെ മികച്ച അഭിപ്രായമാണ് ഈ കഥാപാത്രം ഉണ്ടാക്കിയത്. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നൽകുന്നവർ പോലും ഈ കഥാപാത്രത്തിന്റെ അഴിഞ്ഞാട്ടത്തെക്കുറിച്ച് പ്രശംസ മാത്രമേ ചൊരിയുന്നുള്ളൂ. അത്രയും ഗംഭീരപകടമാണ് നിവിൻ പോളി കാഴ്ച വച്ചിരിക്കുന്നത്.
സിനിമയുടെ നിവിൻ പോളിയുടെ ഇൻട്രൊഡക്ഷൻ സീനിൽ മട്ടൻ കഴിക്കുന്ന ഒരു സീൻ ഉണ്ട്. സ്ലോ റോസ്റ്റഡ് ലാമ്പ് ഷാങ്ക് ആണ് ഇദ്ദേഹം കഴിക്കുന്നത്. ഈ വിഭാഗം എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അറിയുമോ? അതിനു പിന്നിൽ വലിയൊരു കഥയുണ്ട്. ഇതു വെളിപ്പെടുത്തുകയാണ് പാചകക്കാരനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഷെഫ് പിള്ള.
ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആവശ്യപ്പെട്ട പ്രകാരം പ്രത്യേകം തയ്യാറാക്കിയതാണ് ഇത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇത് കൂടാതെ നിവിൻ പോളി വിഭവം കഴിക്കുന്ന ചിത്രങ്ങളും ഇദ്ദേഹം പങ്കിട്ടിട്ടുണ്ട്. അടുത്ത സിനിമയിൽ ഇതുപോലെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത് എന്നും ഇദ്ദേഹം പറയുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം: