മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗായത്രി അരുൺ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ എല്ലാ പ്രേക്ഷകർക്കും പെട്ടെന്ന് മനസ്സിലാകണം എന്നില്ല. പക്ഷേ പരസ്പരം എന്ന പരമ്പരയിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ഗായത്രി എന്ന് പറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാകും. കാരണം അത്രത്തോളം പ്രിയപ്പെട്ടത് ആണ് മലയാളികൾക്ക് ഈ പരമ്പരയും അതിലെ നടിയായിരുന്ന ദീപ്തിയും എല്ലാവരും തന്നെ.
അതേസമയം ആ സമയത്ത് നടിയുടെ പേരിൽ ഒരു വ്യാജ പ്രചരണം ഉണ്ടായിരുന്നു. നടിയുടെ ഒരു മോശം വീഡിയോ എന്ന പേരിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. വലിയ രീതിയിൽ കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയും നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കുവാൻ ഒരു വിഭാഗം ആളുകൾ തയ്യാറാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് താരം ഇതിനെ നേരിട്ടത് എങ്ങനെയാണ് എന്നറിയുമോ? താരം തന്നെ ഈ കാര്യങ്ങൾ ഇപ്പോൾ പറയുകയാണ്.
“പരസ്പരം എന്ന പരമ്പര ചെയ്തിരുന്ന സമയത്ത് ഫെയ്ക്ക് ആയിട്ടുള്ള ചില പ്രചരണങ്ങൾ വന്നിരുന്നു. ചില വീഡിയോയും മറ്റും. ഞാൻ അത് ആദ്യം എന്റെ ഭർത്താവിനാണ് അയച്ചുകൊടുത്തത്. ഈ വിഷയത്തിൽ പിന്നീട് ഞാൻ നിയമപരമായി മുന്നോട്ടുപോയി. അപ്പോഴാണ് അത് അത്ര എളുപ്പമുള്ള പരിപാടിയല്ല എന്ന് മനസ്സിലായത്. കേസുമായി മുന്നോട്ടു പോകാൻ ഒക്കെ വളരെ ബുദ്ധിമുട്ടാണ്” – ഗായത്രി പറയുന്നു.
“പ്രത്യേകിച്ചും നമ്മൾ അറിയപ്പെടുന്ന ആളുകൾ കൂടിയാകുമ്പോൾ അതൊക്കെ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ എന്നിട്ടും കേസ് പിൻവലിക്കുവാൻ ഞാൻ തയ്യാറായില്ല. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഈ കേസ് കഴിഞ്ഞപ്പോൾ ആണ് എനിക്ക് പല കാര്യങ്ങളും മനസ്സിലായത്. ഒരു പ്രശ്നം വന്നാൽ ആരൊക്കെ നമ്മുടെ കൂടെ ഉണ്ടാകും എന്ന്. അത് ഒരു ലേണിംഗ് പ്രോസസ് ആയി മാറി. അത് നന്നായി എന്നാണ് ഇപ്പോൾ കരുതുന്നത്. കുറേക്കൂടി ബോൾഡ് ആയി പിന്നീട്. പക്ഷേ അതത്ര എളുപ്പമല്ല” – ഗായത്രി കൂട്ടിച്ചേർക്കുന്നു.