അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത സിനിമകളിൽ ഒന്നാണ് ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫ് ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായിക പ്രാധാന്യമുള്ള ഈ സിനിമയിൽ ദർശന രാജേന്ദ്രൻ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലെ ഒരു ശരാശരി വീട്ടിൽ നടക്കുന്ന കഥയാണ് ചിത്രം മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. ഡൊമസ്റ്റിക് വയലൻസ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എങ്കിലും വളരെ രസകരമായ രീതിയിൽ ആണ് വിഷയത്തെ ഇവർ സമീപിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ അടുത്തിടെ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമ പറയപ്പെടുന്നത്. വിപിൻ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോൾ ഈ സിനിമയിലെ ഒരു സീൻ ആണ് പുറത്തുവന്നിരിക്കുന്നത്. സിനിമയിൽ നിന്നും ഒഴിവാക്കിയ ഒരു സീൻ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
മൂന്നാഴ്ചകൾക്ക് മുൻപാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴും തിയേറ്ററിൽ മികച്ച കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്. അതേസമയം നിരവധി ആളുകളാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തുള്ളത്. മുൻ മന്ത്രി കെ കെ ശൈലജ അടക്കമുള്ളവർ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഈ സിനിമ കണ്ടപ്പോൾ തന്നെ മുന്നിൽ പരാതിയുമായി വന്ന നിരവധി പെൺകുട്ടികളെ ഓർമ്മ വന്നു എന്നാണ് മുൻമന്ത്രി കെ കെ ശൈലജ പറഞ്ഞത്.
ഇപ്പോൾ ഈ സിനിമയിൽ നിന്നും ഡിലീറ്റ് ചെയ്ത ഒരു സീൻ ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ ടെയിൽ സീൻ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. രാജേഷും ദീപുവും നേർക്കുനേർ എത്തുന്നാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അജു വർഗീസ് അവതരിപ്പിച്ച കഥാപാത്രമാണ് ദീപു സാർ. അതേസമയം ബേസിൽ ജോസഫ് അവതരിപ്പിച്ച കഥാപാത്രമാണ് രാജേഷ്.