മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം നടത്തുന്നത്. പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ അടക്കമുള്ള സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ ഒരാളാണ് താരം. നിരവധി ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത്.
നിരവധി തവണ സൈബർ ആക്രമണങ്ങൾക്കും താരം വിധേയ ആയിട്ടുണ്ട്. പതിനെട്ടാം പിറന്നാളിന് താരം പോസ്റ്റ് ചെയ്ത ചിത്രം വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്ന പേരിൽ ആയിരുന്നു താരത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഉണ്ടായത്. ഇതിനെതിരെ താരം ശക്തമായി രംഗത്ത് വന്നിരുന്നു. സിനിമാരംഗത്തെ നിരവധി പ്രമുഖർ ആയിരുന്നു താരത്തിന് സപ്പോർട്ടായി രംഗത്തെത്തിയത്. ഇപ്പോൾ മറ്റൊരു വിഷയത്തിൽ കൂടി താരം സൈബർ ആക്രമണം നേരിടുകയാണ്.
താരം നായികയായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മൈക്ക്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങൾ താരം നൽകിയിരുന്നു. ഇതിൽ ഒരു അഭിമുഖത്തിൽ താരം പല നിറത്തിലുള്ള ഒരു ചെക്ക് ഷർട്ട് ആയിരുന്നു ധരിച്ചത്. ഈ ഷർട്ടിന്റെ മുകളിലെ ബട്ടൺ ഇട്ടിട്ടില്ല എന്ന പേരിൽ ആണ് ഇപ്പോൾ സൈബർ ആക്രമണം.
45 കഴിഞ്ഞ അമ്മാവന്മാരും അമ്മായി അമ്മായിമാരും ആണ് ഇപ്പോൾ ആക്രമണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വസന്തങ്ങളുടെ വിളയാട്ടം കാരണം ഇപ്പോൾ ചെറിയ പിള്ളേർക്ക് ഫേസ്ബുക്കിൽ കാലെടുത്തുവെക്കാൻ പറ്റാത്ത അവസ്ഥയാണ് എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും നിരവധി ആളുകൾ ആണ് താരത്തെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്തു എത്തുന്നത്. വളരെ മനോഹരമായ ഒരു വേഷമാണ് താരം ധരിച്ചിരിക്കുന്നത് എങ്കിലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ ആണ് എന്ന് പറഞ്ഞതുപോലെ ചില ആളുകൾ ഷർട്ടിന്റെ ബട്ടൻസിൻ്റെ അളവെടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം ഒരു ഷർട്ടിന്റെ ബട്ടൺ മാത്രം മതി സദാചാര കുരു പൊട്ടി ഒലിക്കാൻ എന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ് ഈ സംഭവത്തിലൂടെ.