മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാളം സിനിമ മേഖലയിൽ വളരെ സജീവമാണ്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം നായകനായി അരങ്ങേറുന്നത്. ആദ്യത്തെ സിനിമയിലൂടെ തന്നെ ഇൻഡസ്ട്രി ഹിറ്റ് വിജയം നേടിയ നടൻ എന്ന ഇദ്ദേഹത്തിൻറെ റെക്കോർഡ് ഇതുവരെ ആരും തകർത്തിട്ടില്ല.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം തന്നെ ആരാധകരുമായി സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇത്തരം വിശേഷങ്ങൾക്കെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യവും നൽകാറുണ്ട്.
പ്രിയ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. കുറച്ചു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഇവർക്ക് ഒരു ആൺകുട്ടി ജനിച്ചത്. ഇസഹാക്ക് എന്നാണ് മകൻറെ പേര്. കുട്ടി ജനിച്ചതിനു ശേഷം കുട്ടിയുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ ചാക്കോച്ചനും മകനും ഉള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അർജുൻ കല്ലിങ്കൽ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ മനോഹര നിമിഷം ക്യാമറയിൽ പകർത്തിയിരിക്കുന്നത്. വീഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും വൈറലായി മാറുകയും ചെയ്തു. താരങ്ങൾ അടക്കം നിരവധി ആളുകൾ ആണ് വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്നത്.
View this post on Instagram