മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശോകൻ. പത്മരാജൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്ന പ്രത്യേകതയുമുണ്ട്. പെരുവഴിയമ്പലം എന്ന സിനിമയിലാണ് ഇദ്ദേഹം ആദ്യമായി അഭിനയിച്ചത്. ഈ സിനിമയുടെ നിർമാതാവ് പ്രേം പ്രകാശ് ആണ്. പ്രേം പ്രകാശ് എന്ന നിർമാതാവിനോട് സ്നേഹപൂർവ്വം ഒരു പരാതിയുണ്ട് എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ അശോകൻ.
പെരുവഴിയമ്പലം എന്ന സിനിമയ്ക്ക് ശേഷം ധാരാളം സിനിമകൾ പ്രേംപ്രകാശ് നിർമിച്ചിരുന്നു. എന്നാൽ ഒറ്റ സിനിമയിൽ പോലും തനിക്ക് വേഷം നൽകിയിട്ടില്ല എന്നാണ് അശോകൻ ഇപ്പോൾ ഉന്നയിക്കുന്ന പരാതി. “പ്രേംപ്രകാശ് ചേട്ടൻ നിർമ്മിച്ച് പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രം വഴിയാണ് ഞാൻ സിനിമ കരിയർ ആരംഭിക്കുന്നത്. എന്നിലെ നടനെ ആദ്യമായി കണ്ടെടുത്തത് പത്മരാജൻ സാർ ആണ്. അദ്ദേഹത്തോടും പ്രേംപ്രകാശ് ചേട്ടനോടും എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. എന്നാൽ പത്മരാജൻ സാർ എനിക്ക് വീണ്ടും ഒരുപാട് സിനിമകളിൽ വേഷങ്ങൾ നൽകി. പക്ഷേ പ്രേംപ്രകാശ് ചേട്ടൻ അദ്ദേഹത്തിൻറെ ഒരു സിനിമയിൽ പോലും എനിക്ക് പിന്നീട് വേഷം നൽകിയില്ല. ഇതാണ് എനിക്ക് അദ്ദേഹത്തോട് സ്നേഹപൂർവ്വം അവതരിപ്പിക്കാനുള്ള ഒരു പരാതി” – അശോകൻ പറയുന്നു.
അതേസമയം മലയാളത്തിൽ ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമാതാക്കളിൽ ഒരാൾ ആണ് പ്രേംപ്രകാശ്. എന്തുകൊണ്ടാണ് ഇദ്ദേഹത്തിൻറെ സിനിമയിൽ അശോകന് പിന്നീട് വേഷങ്ങൾ നൽകാതെ പോയത് എന്നത് ഇപ്പോഴും ആർക്കും അറിയില്ല. എന്തായാലും വർഷങ്ങൾക്കുശേഷമാണ് അശോകൻ ഇപ്പോൾ ഈ കാര്യങ്ങളെല്ലാം തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.
പ്രേംപ്രകാശ് പിന്നീട് നിർമ്മിച്ച സിനിമകളിലൊന്നും തന്നെ തനിക്ക് വേഷം ലഭിക്കാതെ പോയത് ഓർത്ത് ഇന്നും താൻ സങ്കടപ്പെടേണ്ട ഉണ്ട് എന്നാണ് അശോകൻ പറയുന്നത്. എന്തായാലും ഹരിഹർനഗർ ചിത്രങ്ങളിലെ തോമസുകുട്ടി എന്ന ഒറ്റ കഥാപാത്രം മാത്രം മതി എക്കാലത്തും മലയാളികൾക്ക് ഈ നടനെ ഓർക്കാൻ. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം. വല്ലപ്പോഴും മാത്രമാണ് ഇദ്ദേഹം സജീവ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തുന്നത്. ടെലിവിഷൻ മേഖലയിലും ഇപ്പോൾ ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.