മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നസ്രിയ നസീം. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. നിരവധി ആളുകൾ ആയിരുന്നു ഈ പരിപാടി കണ്ടിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന് അന്നുമുതൽ തന്നെ ആരാധകരും ഉണ്ടായിരുന്നു.
ടെലിവിഷൻ മേഖലയിൽ നിന്നും ആണ് താരം പിന്നീട് സിനിമാ മേഖലയിൽ എത്തുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പളുങ്ക് എന്ന സിനിമയിൽ ബാലതാരമായി ആയിരുന്നു താരം അരങ്ങേറിയത്. ഈ സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. പിന്നീട് മലയാളത്തിലെ മുൻനിര മാല താരങ്ങളിൽ ഒരാളായി മാറി താരം. പിന്നീട് ഒരുപാട് ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ താരം അവതരിപ്പിച്ചു.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഒരു മ്യൂസിക് വീഡിയോ ആണ് താരത്തിൻ്റേ തലവര മാറ്റിയത്. നിവിൻ പൊളി ആയിരുന്നു ഇതിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരുവരുടെയും ജോഡി പൊരുത്തം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ നായികാനായകന്മാരാക്കി അൽഫോൺസ് പുത്രൻ തന്നെ ഒരു സിനിമ സംവിധാനം ചെയ്തു. നേരം എന്ന സിനിമയായിരുന്നു ഇത്. ഒരേ സമയം മലയാളത്തിലും തമിഴിലും ആയിട്ട് ആയിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. വളരെ വലിയ ഒരു ട്രെൻഡ് സെറ്റർ തന്നെയായിരുന്നു ഈ സിനിമ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് നസ്രിയ. ഇപ്പോൾ നസ്രിയ ഇൻസ്റ്റഗ്രാമിൽ അവസാനമായി പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. തൻ്റെ വളർത്തു നായക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ട് ആണ് താരം ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. നിരവധി ആളുകളാണ് ഇതിൻറെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. അതിനു താഴെ ഒരു വ്യക്തിയുടെ ചൊറി കമൻറ് ഇങ്ങനെയാണ് – വല്ല പട്ടിയും ആയി ജനിച്ചാൽ മതിയായിരുന്നു. ഉടൻ തന്നെ പ്രേക്ഷകർ മറുപടിയുമായി രംഗത്ത് എത്തി. “ചേട്ടന് അതായിരിക്കും നല്ലത്” എന്ന തരത്തിലുള്ള മറുപടികളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ഇത്തരത്തിൽ നടിമാരുടെ ചിത്രങ്ങൾ താഴെ ചൊറി കമൻറുകൾ ഇടുന്നത് പതിവായിരിക്കുക ആണ്.