സൂപ്പർതാരങ്ങൾ ചെയ്യുന്ന എന്തുമേതും നമുക്ക് ഒരു വാർത്ത തന്നെയാണ്. ഇതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ ജീവിതത്തിലെ ഒരു ഭാഗമായിട്ടാണ് നമ്മൾ അവരെ എല്ലാവരെയും കാണുന്നത്. അതുകൊണ്ടുതന്നെ അവർ എന്തു ചെയ്താലും അത് നമുക്ക് സ്പെഷ്യൽ ആണ്. അതിപ്പോൾ അവരുടെ സിനിമാ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. മറിച്ച് അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് നമുക്ക് കൂടുതൽ താല്പര്യം.
ഇപ്പോൾ ഒരു നടൻ തെങ്ങിൻ മുകളിൽ കയറുന്നത് ഫോട്ടോസ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് ഈ ഫോട്ടോകൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഫേസ്ബുക്ക് വഴി ആണ് ഇദ്ദേഹം ഈ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചത്. വളരെ രസകരമായ കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. സന്ദേശം എന്ന സിനിമയിലെ ചിത്രങ്ങൾ അടക്കം സംയോജിപ്പിച്ചുകൊണ്ട് ആളുകൾ രസകരമായ കമൻറുകൾ ഇടുന്നത്.
വളരെ രസകരമായ ക്യാപ്ഷൻ ആണ് താരം ഈ ചിത്രങ്ങൾക്ക് എല്ലാം കൊടുത്തിരിക്കുന്നത്. “ഒരു കരിക്കിൻ ഷേക്ക് കുടിക്കാൻ മോഹം. പിന്നെ ഒന്നും നോക്കിയില്ല. അപ്പോൾ തന്നെ തേങ്ങ് കയറി. കരിക്ക് ഇട്ടു. ഷെയ്ക്ക് അടിച്ചു. ഉണ്ടാക്കി കുടിച്ചു. ആഗ്രഹങ്ങൾ ഒരിക്കലും മാറ്റി വയ്ക്കരുത്. പരിശ്രമിച്ചു അപ്പോൾ തന്നെ സാധിക്കണം” – ഇതാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.
കുഞ്ചാക്കോ ബോബൻ എന്ന താരമാണ് ഇപ്പോൾ തെങ്ങു കയറി ഇരിക്കുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. പട എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കാലം ഈ സിനിമയിൽ അവതരിപ്പിച്ചത്. നിരവധി ആളുകളാണ് ഇപ്പോൾ ഈ സിനിമയെയും അതിനെ കഥാപാത്രങ്ങളെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്തായാലും പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ് ആരാധകർ.