സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് പ്രത്യേക ഇഷ്ടം തന്നെയാണ്. അതിനിപ്പോൾ പ്രത്യേകിച്ച് കാരണമൊന്നുമില്ല കേട്ടോ. സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത്. പകരം നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ എല്ലാം കാണുന്നത്. നമ്മൾ അവരെ സ്നേഹിക്കുന്നതും അങ്ങനെതന്നെ. അതുകൊണ്ട് സിനിമ-സീരിയൽ കാര്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വിശേഷങ്ങൾ എല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടത് ആയിരിക്കും.
ഇപ്പോൾ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രം ആരാധകരുമായി പങ്കുവച്ചത്. ഇൻസ്റ്റഗ്രാം വഴി ആയിരുന്നു താരം ഈ ചിത്രം പങ്കു വെച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ മികച്ച അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് താരം ഈ ചിത്രം പങ്കു വച്ചത്. കഴിഞ്ഞ ദിവസം തന്നെ താരം ഈ ചിത്രം പങ്കു വയ്ക്കാൻ ഒരു കാരണം കൂടിയുണ്ട് കേട്ടോ. അതെന്താണ് എന്ന് അറിയുമോ?
കഴിഞ്ഞ ദിവസമായിരുന്നു ഫാദേഴ്സ് ഡേ. അതിൻറെ ഭാഗമായിട്ടാണ് അച്ഛൻ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചത്. മൂന്നു ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. അതിൽ ഒരെണ്ണം മാത്രമാണ് കുട്ടിക്കാല ചിത്രം. മറ്റു രണ്ട് ചിത്രങ്ങൾ അടുത്തിടെ എടുത്ത ചിത്രങ്ങളാണ്. ആരാണ് മലയാളത്തിലെ ഈ മുൻനിര യുവ നായിക എന്ന് മനസ്സിലായോ?
അഞ്ചു കുര്യൻ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ദിലീപ് നായകനായ ജാക്ക് ഡാനിയൽ എന്ന സിനിമയിൽ നായികയായിരുന്നു താരം. ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്.