മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജിത്ത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു നടിയാണ് ശാലിനി. ഈ ശാലിനിയുടെ ഭർത്താവ് ആണ് അജിത്ത്. ആദ്യമൊക്കെ ശാലിനിയുടെ ഭർത്താവ് എന്ന പേരിലാണ് കേരളത്തിൽ അജിത്ത് അറിയപ്പെട്ടത്. എന്നാൽ ഇന്ന് ശാലിനി അറിയപ്പെടുന്നത് അജിത്തിൻ്റെ ഭാര്യ എന്ന നിലയിലാണ്. ഇന്ന് കേരളത്തിൽ സ്വന്തമായി ഒരു മാർക്കറ്റ് ഉണ്ടാക്കിയെടുത്ത താരങ്ങളിൽ ഒരാൾ കൂടിയാണ് അജിത്ത്.
വലിമൈ എന്ന സിനിമയിലാണ് അജിത് അവസാനമായി പ്രത്യക്ഷപ്പെട്ടത്. എച്ച് വിനോദ് ആണ് ഈ സിനിമ സംവിധാനം ചെയ്തത്. നേർകൊണ്ട പാർവൈ എന്ന സിനിമയിലാണ് അതിനുമുൻപ് അജിത്ത് പ്രത്യക്ഷപ്പെട്ടത്. എച്ച്. വിനോദ് തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്തത്. എ.കേ. 61 എന്ന സിനിമയിലാണ് അടുത്തതായി അജിത്ത് അഭിനയിക്കുന്നത്. എച്ച്. വിനോദ് തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ ആണ് ഈ സിനിമയിൽ നായികയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഒരു ഹീസ്റ്റ് ത്രില്ലർ ആയിട്ടാണ് ഈ സിനിമ ഒരുക്കുന്നത്. അജിത് ഇതിനുമുൻപ് ചെയ്തിട്ടുള്ള മങ്കാത്ത എന്ന സിനിമ പോലത്തെ സിനിമ ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഇരട്ടവേഷത്തിലാണ് താരം ഈ സിനിമയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിരവധി ആരാധകർ ആണ് ഈ സിനിമയ്ക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നത്.
അതേസമയം നയനാർ ആയി ഈ സിനിമയിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അജിത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആണ് താരം ഈ വിശേഷ വാർത്ത അറിയിച്ചത്. നിരവധി ആളുകളാണ് ഇപ്പോൾ നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഒരു താരത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് അജിത്ത് സാറിനൊപ്പം അഭിനയിക്കുക എന്നതും ഈ നടിക്ക് ദൈവാനുഗ്രഹം ഉണ്ട് എന്നും ആണ് മലയാളികൾ പറയുന്നത്.