തൻറെ രണ്ടു സിനിമകൾ കൊണ്ടുമാത്രം തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ സംവിധായകനാണ് അൽഫോൺസ് പുത്രൻ നേരം പ്രേമം എന്നീ രണ്ട് ചിത്രങ്ങളാണ് പുത്രൻ ഇതുവരെ സംവിധാനം ചെയ്തത് പ്രേമം കഴിഞ്ഞുള്ള തൻറെ അടുത്ത സിനിമയാണ് ഗോൾഡ് ഏറെ പ്രതീക്ഷകളോട് കൂടിയാണ് പ്രേക്ഷകർ ഗോൾഡിനെ കാത്തിരിക്കുന്നത് ഓണം റിലീസ് ആയി കരുതിയിരുന്ന ചിത്രം പക്ഷേ ചില സാങ്കേതികൾ കാരണങ്ങൾ കൊണ്ട് റിലീസ് മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു രണ്ടുദിവസം മുൻപയാണ് അൽഫോൺസ് പുത്രൻ ഈ വിവരം തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രേക്ഷകരിലേക്ക് എത്തിച്ചത്.
പൃഥ്വിരാജ് ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര ജഗദീഷ് ഷൈജു കുറുപ്പ് വിനയ് ഫോർട്ട് റോഷന് മാത്യു,സാബുമോന്, ലാലു അലക്സ്, ശബരീഷ് വര്‍മ്മ, പ്രേംകുമാര്‍, മല്ലിക സുകുമാരന്‍, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകന്, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാന്, ജാഫര്‍ ഇടുക്കി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ഗോള്‍ഡ്.
എന്നാൽ ഇപ്പോൾ ചർച്ചാവിഷയം സംവിധായകനാകുന്നതിനു മുൻപ് അൽഫോൺസ് പുത്രൻ ആസിഫ് അലിയുടെ വീട്ടിൽ പോകാൻ ഇടയായ സംഭവം ആണ് നടൻ ഷറഫുദ്ദീൻ ആണ് ഈ സംഭവങ്ങൾ ഓർത്തെടുത്തത്. ആസിഫ് അലി സിനിമയില്‍ വന്ന് ആദ്യമായി വാങ്ങിച്ച ഒരു ഫിയറ്റുണ്ട്. അതിന്റെ സെയില്‍സ് എക്സിക്യൂട്ടീവ് ഞാനായിരുന്നു. ആസിഫിന് കാര്‍ കൊണ്ടുപോയി കൊടുത്തത് ഞാനാണ്. അന്ന് ആസിഫിന്റെ ഉമ്മയെ കാര്‍ കാണിക്കാനായി തൊടുപുഴ വീട്ടില്‍ പോകുകയാണ്, ആലുവ വഴി. അപ്പോള്‍ എന്റെ രണ്ടു കൂട്ടുകാരും ഒപ്പം കൂടി. വാ തൊടുപുഴ വരെ ഒന്ന് പോയിട്ട് വരാമെന്ന് ഞാന്‍ ക്ഷണിച്ചിട്ട് വന്നവരാണ്. അത് അല്‍ഫോണ്‍സ് പുത്രനും കൃഷ്ണശങ്കറും ആയിരുന്നു.
അന്നവർ സിനിമയിൽ ആരും ആയിരുന്നില്ല അതുകൊണ്ട് തന്നെ ആരും ശ്രദ്ധിക്കുക തന്നെ ചെയ്തിരുന്നില്ല പക്ഷേ എന്നാൽ ഇപ്പോൾ അങ്ങനെയല്ല മലയാള സിനിമ പ്രേമികൾ ഉറ്റു നോക്കുന്ന സംവിധായകരിൽ ഒരാളാണ് അൽഫോൻസ് പുത്രൻ.