മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പവൻ കല്യാൺ. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. തെലുങ്കിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഇദ്ദേഹം. തെന്നിന്ത്യയിൽ തന്നെ വിജയ് കഴിഞ്ഞാൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ കൂടിയാണ് പവൻ കല്യാൺ. ഒരു സിനിമാനടൻ എന്നതിനു പുറമേ ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. സ്വന്തമായി ഒരു പാർട്ടി ഉണ്ട് ഇദ്ദേഹത്തിന്. ജനസേന എന്നാണ് പാർട്ടിയുടെ പേര്. കാപ്പു വിഭാഗത്തിൽപ്പെടുന്നവർ ആണ് ഈ പാർട്ടിയുടെ വോട്ട് ബേസ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇദ്ദേഹം ക്യാമ്പയിൻ ചെയ്യുവാൻ വേണ്ടി ഇറങ്ങും. എന്നിട്ട് കാപ്പു വോട്ടുകൾ മൊത്തമായി ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിക്ക് മറിക്കും.
ഇടക്കാലത്ത് അദ്ദേഹം സിനിമയിൽ നിന്നും അല്പം പുറകോട്ടു പോയിരുന്നു. രാഷ്ട്രീയത്തിൽ ആയിരുന്നു ഇദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ പിന്നീട് രാഷ്ട്രീയം തനിക്ക് പറ്റിയ പണി അല്ല എന്ന് മനസ്സിലാക്കിയ ഇദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നു. ഇപ്പോൾ ഭീംല നായക് എന്ന സിനിമയിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്. നമ്മുടെ അയ്യപ്പനും കോശിയും എന്ന സിനിമയുടെ തെലുങ്ക് പതിപ്പ് ആണ് ഇത്.
സാഗർ കെ ചന്ദ്ര അണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. റാണ ദഗുബാട്ടി ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിത്യ മേനോൻ, സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ ആയി എത്തുന്നത്.
ഇപ്പോൾ രസകരമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. താരം കുറച്ചു മുൻപ് നർസാപുരം എന്ന സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. അവിടുത്തെ മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി ആയിരുന്നു ഇദ്ദേഹം അവിടെ എത്തിയത്. അവർക്കുവേണ്ടി പോരാടുവാൻ താൻ മുന്നിൽ ഉണ്ടാകുമെന്ന് താരം വാക്കു നൽകിയിരുന്നു. മാത്രവുമല്ല സിനിമയുടെ റിലീസ് കൂടിയാണ് അടുത്തദിവസം നടക്കാൻ പോകുന്നത്. അപ്പോൾ കുറച്ച് പ്രമോഷൻ ആയിക്കോട്ടെ എന്ന് ഇദ്ദേഹം കരുതി കാണും. ആൾക്കൂട്ടത്തെ കണ്ടപ്പോൾ ഇദ്ദേഹം കാറിനു മുകളിൽ കയറി നിന്ന് അവരെ അഭിസംബോധന ചെയ്യുകയായിരുന്നു. അപ്പോൾ പെട്ടെന്ന് ഒരു ആരാധകൻ കണ്ട്രോൾ ഇല്ലാതെ താരത്തിനെ കെട്ടിപ്പടുക്കുവാൻ വന്നു. താരം മൂക്കും കുത്തി പതോ എന്നും പറഞ്ഞു താഴെ വീണു. ഈ വീഡിയോ കണ്ട മലയാളികൾ ചിരിച്ച് മറിയുകയാണ്. സിനിമയിൽ 150 ആളുകളെ ഒറ്റയ്ക്ക് അടിച്ചിരുന്ന താരത്തിന് ഇപ്പോൾ എന്തുപറ്റി എന്നാണ് മലയാളികൾ ചോദിക്കുന്നത്.
Ilanti abhimanam manchida ? @PawanKalyan anna ki emaina ayunte akkada ?
— ✒ త్రివిక్రమ్ ᶠᵃⁿ✍️ (@Harinani_) February 20, 2022