മലയാളികള്‍ക്ക് ഏറെ സുപരിചിതമായ നടനാണ് തവസി. ഒരുപക്ഷേ പേര് പറഞ്ഞാൽ അറിയില്ലെങ്കിലും മലയാളികൾ ആസ്വദിച്ച ഒരുപാട് തമിഴ് സിനിമകളിൽ ഇദ്ദേഹം നിറസാന്നിധ്യമായിരുന്നു. ശിവ കാർത്തികേയൻ നായകനായ വരുത്തപ്പെടാത്ത വാലിബർ സംഘം എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. സൂരിഎന്ന നടൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ അച്ഛനായിരുന്നു തവസി അഭിനയിച്ചത്.
ഇദ്ദേഹം കഴിഞ്ഞ ആഴ്ച മലയാളം മാധ്യമങ്ങളിലടക്കം നിറസാന്നിധ്യമായിരുന്നു. ക്യാൻസർ ബാധിച്ച് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹം. ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ ചികിത്സപോലും ശരിയായ രീതിയിൽ നടക്കുന്നില്ലായിരുന്നു. ഈ വാർത്ത പുറത്ത് വന്നതുമുതൽ ധാരാളം ആളുകൾ ആയിരുന്നു ചികിത്സാസഹായം നൽകിക്കൊണ്ട് എത്തിയത്.
നടൻ രജനീകാന്ത്, ശിവകാർത്തികേയൻ എന്നിവയെല്ലാം തന്നെ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് എത്തിയിരുന്നു. എന്നാൽ അതൊന്നും ഇപ്പോൾ വലിച്ചില്ല. നടൻ തവസി അരങ്ങൊഴിഞ്ഞിരിക്കുകയാണ്. പ്രാർത്ഥനയോടെ ഇദ്ദേഹത്തിന് വിട നൽകുകയാണ് മലയാളികളടക്കമുള്ള സിനിമാപ്രേക്ഷകർ.