ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് വാരിസ്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രം പൊങ്കലിന് തീയറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ആപ്പ് ഡവലപ്പര്‍ ആയിട്ടാണ് ചിത്രത്തില്‍ ദളപതി എത്തുക എന്നാണ് സൂചന. തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന സിനിമ ഹിന്ദിയിലും റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം ഒരേസമയം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ്. പൊങ്കല്‍ റിലീസായി 2023 ജനുവരിയിലാണ് വാരിസ് തിയേറ്ററുകളില്‍ എത്തുക.
ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന് എന്നായിരിക്കും പേര് എന്നാണ് സൂചന.ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം.
സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വാരിസ്’.
രശ്മിക മന്ദാനയാണ് നായിക.
പ്രഭു, ജയസുധ, ശരത്കുമാര്, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.