സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദളപതി 67. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം എന്ന കാരണം കൊണ്ടായിരുന്നു സിനിമയുടെ മേല്‍ ആരാധകര്‍ വന്‍ പ്രതീക്ഷ വച്ചത്.
മാസ്റ്ററിന് ശേഷം ലോകേഷ് -വിജയ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ലോകേഷ് കനകരാജും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു.
വിജയിക്ക് ഒപ്പം ഇടിവള ഇട്ട് ഫൈറ്റ് ചെയ്യുന്ന രീതിയിലുള്ള ചിത്രവും ലോകേഷ് പങ്കുവച്ചിരുന്നു. ഈ ചിത്രം പങ്കുവച്ചതോടെ മാസ്റ്ററിന്റെ തുടര്‍ച്ചയാണോ ദളപതി 67 എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
കാരണം മാസ്റ്റര്‍ സിനിമയിലും ഇടിവളയ്ക്ക് വളരെ പ്രധാന്യം ഉണ്ടായിരുന്നു. ചിത്രത്തിന്റെ കൈമാസ്ക് സീനില്‍ ഇടിവളയുമായിട്ടാണ് സേതുപതിയുമായി വിജയ് ഫൈറ്റ് ചെയ്യുന്നത്.
ഈ ചിത്രവും ലോകേഷ് പങ്കുവച്ച പുതിയ ചിത്രവും പങ്കുവച്ച് സോഷ്യല്‍ മീഡിയ ചോദിക്കുന്നത് മാസ്റ്ററിന്റെ തുടര്‍ച്ചയാണോ ദളപതി 67 എന്നാണ്. നിരവധി പേരാണ് ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു ഈ രണ്ട് ചിത്രങ്ങളും. അതേസമയം ദളപതി 67ന്റെ ഷൂട്ടിങ് ജനുവരി രണ്ടിന് ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.