സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാസിക വിജയ്.. അയാളും ഞാനും തമ്മില്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങളിലെ സ്വാസികയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയില്‍ നിന്നും സ്വാസിക മിനിസ്ക്രിനിലേക്ക് കടന്നെത്തിയത് സീത എന്ന സീരിയലിലൂടെയാണ്. ഇപ്പോള്‍ സിനിമയില്‍ സജീവമായ താരം സിനിമയിലെ തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ്.
ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ വലിയ ഹിറ്റായിരുന്നു. സീതഇന്ദ്രന് ജോഡികളാണ് സീരിയലിനെ മികച്ച രീതിയില്‍ മുന്നോട്ട ുകൊണ്ടു പോയത്. സീരിയലിലെ കരുത്തുറ്റ കഥാപാത്രമായി ശ്രദ്ധനേടുമ്പോഴും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് സജീവയായിരുന്നു താരം. സീത എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ട താരത്തിന് ഇത്തവണത്തെ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കാന്‍ സാധിച്ചു.
സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.
പള്ളിവാസല്‍, ചിത്തിരപുരം, പാറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട് ലൊക്കേഷനാക്കി പകര്‍ത്തിയ മനോഹരമായ ചിത്രമാണ് വൈറലായി മാറുന്നത്.
ഹരിതഭരതഭംഗിയുടെ കുളിര്‍മയില്‍ നില്ക്കുന്ന സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായിട്ടാണ് താരം വീണ്ടും എത്തുന്നത്.സെനി പി അരുക്കാട്ട് പകര്‍ത്തിയ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. വികാസ് വി.കെ.എസ് ആണ് ചമയം. ചിത്രങ്ങള്‍ കാണാം.