സിനിമാ പ്രേക്ഷകർ ഒന്നടങ്കം തേപ്പുകാരി എന്നുപറഞ്ഞ് ഏറ്റെടുത്ത സ്വാസിക മിനിസ്ക്രീനിൽ ഇന്ദ്രന്റെ സീത യാണ്. വളരെ ചുരുക്ക കാലം കൊണ്ടാണ് ചടുലതയാർന്ന അഭിനയത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികയായി സ്വാസിക മാറിയത്. സീരിയലിൽ നിന്ന് സിനിമയിലും സ്ഥാനമുറപ്പിച്ച സ്വാസിക ഇപ്പോൾ സീരിയലിലേക്ക് വീണ്ടും തിരിച്ചു വരികയാണ് എന്നാൽ ഇപ്പോൾ കണ്ണീർ നായികയില്ല. അഞ്ചോളം സീരിയലിൽ അഭിനയിച്ചിട്ടുള്ള സ്വാസിക ആണ് ഇത്തവണത്തെ മികച്ച സ്വഭാവം നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത്.
സീരിയലിൽ നിന്ന് കുറച്ചു നാളുകളായി മാറിനിൽക്കുന്ന സ്വാസിക രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. പുതിയ കാലത്തിന്റെ സീരിയലുകളുടെ കഥപറയുന്ന സി കേരളത്തിലെ മനംപോലെ മംഗല്യം എന്ന് സീരിയലിലൂടെയാണ് സ്വാസിക തിരിച്ചെത്തുന്നത്. സ്ഥിരമായി കണ്ടുവരുന്ന സീരിയയിൽ നിന്നും വ്യത്യസ്തമായ ഒരു സീരിയലിൽ ആണ് സ്വാസിക എത്തുന്നത്.
നല്ല കഥാപാത്രത്തിന് വേണ്ടിയായിരുന്നു സീരിയലിൽ നിന്ന് തൽക്കാലം മാറി നിന്നത്. സാധാരണക്കാരുടെ മനസ്സിൽ ഇടം നേടാൻ സീരിയലുകൾക്ക് പ്രത്യേകം സാധിക്കുമെന്നും സ്വാസിക പറയുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് ആണ് സീരിയൽ സി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത്. ഇതുവരെ നാടൻ ലുക്കിൽ മാത്രം കാണാൻ ആഗ്രഹിച്ച പ്രേക്ഷകർക്ക് കഥാപാത്രത്തെ മനം പോലെ മംഗല്യം കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കാം.