കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ ദിനത്തില്‍ തന്നെ മത്സരാര്‍ത്ഥികളെക്കുറിച്ചും പുറംലോകം മനസിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ തന്നെ മത്സരാര്‍ത്ഥികളില്‍ ചിലര്‍ കരച്ചില് ആരംഭിച്ചിരുന്നു.
സൂര്യ മേനോന്റെ കരച്ചിലാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ക്യാമറയില്‍ നോക്കി പൊട്ടിക്കരയുന്ന സൂര്യയുടെ വീഡിയോ പ്രൊമോയായി പുറത്ത് വന്നിരുന്നു. പിന്നാലെ ട്രോളുകളും രൂപപ്പെട്ടു. ക്യാമറയില്‍ നോക്കി അമ്മയോടാണ് സൂര്യ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ബിഗ് ബോസ് വീട്ടില്‍ പിടിച്ച് നില്ക്കാന് കഴിയുന്നില്ലെന്നും സൂര്യ പറഞ്ഞു.
നോബി പരസ്യമായി പറഞ്ഞ ചില കാര്യങ്ങളാണ് തന്നെ വേദനിപ്പിച്ചതെന്നും സൂര്യ പറഞ്ഞു. കിടിലം ഫിറോസിന്റെ അടുത്താണ് സൂര്യ ആദ്യം ഈ കാര്യം പറഞ്ഞത് . പിന്നീട് മറ്റു മത്സരാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് കരഞ്ഞ് പറയുകയായിരുന്നു. നോബി ബിഗ് ബോസ് വീട്ടില്‍ വെച്ച് തന്നോട് സംസാരിക്കാന്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ വന്നതാണ് തന്റെ കരച്ചിലിന് പിന്നിലെന്നും സൂര്യ പറഞ്ഞു.
ഇതിനിടെ ലക്ഷ്മി രാജിന്റെ ചില വാക്കുകളും തന്നെ വേദനിപ്പിച്ചെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. മാറിനിന്ന് കരഞ്ഞിരുന്ന സൂര്യയെ കിടിലം ഫിറോസ് വന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഇങ്ങനെ കരയുന്നതിന്റെ ആവശ്യമെന്താണെന്ന് ചോദിച്ച് വന്ന ഫിറോസിന്റെ അടുത്ത് സൂര്യ സംങ്കടം പറയുകയായിരുന്നു.
എന്നാല്‍ നോബിയും ലക്ഷ്മിയും പറഞ്ഞ കാര്യങ്ങള്‍ സൂര്യ മനസിലാക്കിയതിന്റെ കുഴപ്പമാണെന്ന് ഉപദേശിച്ച ഫിറോസ് കരയാനല്ല വന്നത് മത്സരിക്കാനാണെന്നുള്ള നിര്‍ദ്ദേശം നല്കി. മനഃപൂര്‍വ്വം കരയുന്നതല്ലെന്നും സങ്കടം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണെന്നും സൂര്യ പറയുന്നു. ആദ്യ ദിവസം തന്നെ കരച്ചില് തുടങ്ങിയ സൂര്യക്ക് വന്‍ ട്രോളുകളാണ് പുറത്ത് വരുന്നത്.