സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച ചിത്രമായിരുന്നു എസ്ജി 251 എന്ന് താല്‍ക്കാലികമായി പേരിട്ട പ്രൊജക്റ്റ്.രാഹുല്‍ രാമചന്ദ്രന് സംവിധാനം ചെയ്യുമെന്ന് അറിയിച്ച ചിത്രത്തില്‍ സുരേഷ് ഗോപി ആരാധകര്‍ വലിയ പ്രതീക്ഷ വച്ചിരുന്നു.
ചിത്രത്തിന്റെതായി പുറത്ത് വന്ന ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രം നീണ്ട് പോവുകയായിരുന്നു. സിനിമയ്ക്ക് നിര്‍മ്മാതാവിനെ കിട്ടാതായതോടെയായിരുന്നു ചിത്രം നീണ്ട് പോയത്.
സിനിമയ്ക്ക് നിര്‍മ്മാതാവിനെ കിട്ടിയില്ലെന്ന സങ്കടം കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ചിത്രത്തിന്റെ സംവിധായകനും എത്തിയിരുന്നു. നിര്‍മ്മാതാവിനെ ലഭിച്ചിട്ടില്ലെന്നും അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നുമായിരുന്നു സംവിധായകന് പറഞ്ഞത്.
ഇപ്പോഴിത ചിത്രത്തിന് നിര്‍മ്മാതാവിനെ ലഭിച്ചിരിക്കുകയാണ്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അബാം മൂവീസിന്റെ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എസ്ജി 251 ഓണ്‍ ആയിയെന്നും, ഇടനെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചും .മോഷന്‍ പോസ്റ്റര്‍ ഉടനെ പുറത്തിറങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഗരുഡന് ആണ് സുരേഷ് ഗോപിയുടെതായി റിലീസ് ചെയ്തിരിക്കുന്ന പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.