മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുപ്രിയ പൃഥ്വിരാജ്. പൃഥ്വിരാജിൻ്റെ ഭാര്യ എന്ന നിലയിലാണ് നമ്മൾ ഈ താരത്തെ ആദ്യം പരിചയപ്പെടുന്നത്. ആദ്യം സിനിമാ മേഖലയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന പ്രകൃതമായിരുന്നു ഇവർക്ക്. എന്നാൽ ഇന്ന് മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാൾ ആണ് ഇവർ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ ഒരുങ്ങുന്ന ചിത്രങ്ങളെല്ലാം നിർമ്മിക്കുന്നത് സുപ്രിയ പൃഥ്വിരാജ് ആണ്. ഒരു മുൻ മാധ്യമ പ്രവർത്തക കൂടിയാണ് താരം.
ഇപ്പോൾ അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് രംഗത്തെത്തുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുപ്രിയ ഈ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. സിനിമ പാരമ്പര്യമില്ലാത്ത സ്ത്രീകൾക്ക് സിനിമയിൽ നിലനിൽക്കുക എന്നത് ബുദ്ധിമുട്ടാണ് എന്നാണ് സുപ്രിയ തുറന്നു പറയുന്നത്. തനിക്ക് സിനിമാമേഖലയിൽ ഒന്നും വലിയ ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല, ഇതിനു കാരണം പൃഥ്വിരാജിൻ്റെ ഭാര്യ എന്ന പ്രിവിലേജ് ആണ് എന്നും താരം പറയുന്നു. ഇനിയും ധാരാളം സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നു വരണമെന്നാണ് തൻറെ ആഗ്രഹമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയാണ് ഇത്. അതുകൊണ്ടുതന്നെ ഒരിക്കൽപോലും മടുപ്പ് തോന്നിയിട്ടില്ല. കുരുതി സിനിമയുടെ ചിത്രീകരണ സമയത്ത് ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു എന്നും താരം പറയുന്നു. കൊവിഡ് കാലത്ത് ആയിരുന്നു ഷൂട്ട് എന്നതുകൊണ്ടുതന്നെ വലിയ രീതിയിൽ ജാഗ്രത പുലർത്തേണ്ട ആവശ്യമുണ്ടായിരുന്നു. ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആയാൽ തന്നെ ചിത്രീകരണം പൂർണമായും നിർത്തിവെയ്ക്കേണ്ട ആവശ്യം വരും. അതുകൊണ്ടുതന്നെ കുറച്ച് അധികം ശ്രദ്ധ പുലർത്തിയിരുന്നു എന്നാണ് സുപ്രിയ പറയുന്നത്.
കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ എല്ലാരെയും നിരന്തരം ഓർമിപ്പിക്കുമായിരുന്നു. മാസ്ക് വെക്കണമെന്ന് എല്ലാവരെയും നിരന്തരം ഓർമിപ്പിച്ചു. അവസാനം എന്നെ കാണുമ്പോൾ ആളുകൾ മാസ്ക് വെച്ചിട്ടുണ്ട് എന്ന് ഇങ്ങോട്ട് പറയുവാൻ തുടങ്ങി. പക്ഷേ അതിനുള്ള ഫലം എല്ലാം കിട്ടി എന്നാണ് സുപ്രിയ പറയുന്നത്. കഴിഞ്ഞ ആഴ്ച ആയിരുന്നു കുരുതി ആമസോണിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. മാമുക്കോയ ഉൾപ്പെടെയുള്ളവരുടെ പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.