മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സണ്ണിലിയോൺ. കനേഡിയൻ താരം ആയിരുന്നു എങ്കിലും ഇപ്പോൾ ഇന്ത്യക്കാരുടെ മുഴുവൻ ദത്തുപുത്രി ആണ് സണ്ണിലിയോൺ. താരത്തിന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ ആണെന്ന് നിസ്സംശയം പറയാം. പണ്ട് സണ്ണി ലിയോൺ കൊച്ചിയിൽ വന്നപ്പോൾ അനുഭവപ്പെട്ട തിരക്ക് ഇതിൻറെ ഏറ്റവും വലിയ തെളിവ് ആയിരുന്നു.
ഇപ്പോൾ താരം വീണ്ടും കേരളത്തിൽ എത്തിയിരിക്കുകയാണ്. ഒരു മാസക്കാലം കേരളത്തിൽ ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സണ്ണി ലിയോൺ തിരികെ കേരളത്തിലെത്തിയ വാർത്ത മലയാളികൾ ഒന്നടങ്കം ആഘോഷിക്കുകയാണ്. കഴിഞ്ഞ രാത്രി മലയാള മാധ്യമങ്ങൾ മുഴുവൻ ഈ വാർത്ത ആയിരുന്നു ചർച്ചചെയ്തത്. അത്രയും പ്രാധാന്യമാണ് ഈ താരം കേരളത്തിലെത്തിയ അതിന് നമ്മൾ നൽകുന്നത്.
എന്നാൽ താരം കേരളത്തിലെത്തിയത് എന്തിനാണ് എന്ന് അറിയുമോ? ഒരു മാസക്കാലം ഇവിടെ ഉണ്ടാകും എന്നു കേട്ടപ്പോൾ നമ്മൾ കരുതിയത് അവധി ആഘോഷിക്കാൻ എത്തിയതാണ് എന്നാണ്. എന്നാൽ സംഗതി അതുമാത്രമല്ല. അവധി ആഘോഷിക്കാൻ താരം പദ്ധതിയിടുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ കേരളത്തിൽ എത്തിയതിൻ്റെ പ്രധാന കാരണം അതൊന്നുമല്ല. ഒരു ടെലിവിഷൻ പരിപാടിക്ക് വേണ്ടിയാണ് താരം കേരളത്തിലെത്തിയത്.
ഹിന്ദി ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്പ്ലിട്സ്വില്ല എന്ന പരിപാടിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം കേരളത്തിലെത്തിയത്. അടുത്ത ഒരു മാസക്കാലം ഈ പരിപാടിയുടെ ഷൂട്ടിംഗ് ആയിരിക്കും ഇവിടെ. തിരുവനന്തപുരം ഭാഗത്തുനിന്ന് ആയിരിക്കും ഷൂട്ടിങ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കൊച്ചിയിലാണ് താരം വിമാനമിറങ്ങിയത് എങ്കിലും പിന്നീട് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്തായാലും വരും ദിവസങ്ങളിൽ തിരുവനന്തപുരത്ത് യുവാക്കളുടെ തിരക്ക് അനുഭവപ്പെടും എന്ന് തീർച്ച.