കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സുനിഷ എന്ന പെൺകുട്ടിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പയ്യന്നൂർ സ്വദേശി ആയിരുന്നു പെൺകുട്ടി. ഭർതൃവീട്ടുകാരുടെ പീഡനത്തെതുടർന്ന് ആയിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഭർത്താവിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളായിരുന്നു പെൺകുട്ടി മരിക്കുന്നതിനു മുൻപ് തന്നെ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ പോലീസ് ഈ വിഷയത്തിൽ കേസെടുക്കാൻ തയ്യാറായില്ല. ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിടുക മാത്രമായിരുന്നു പോലീസ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു പെൺകുട്ടി സ്വയം ജീവനൊടുക്കിയത്. ഭർത്താവിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് പെൺകുട്ടി ശബ്ദരേഖയിൽ ഉന്നയിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പോകുവാൻ പലതവണ പെൺകുട്ടി ശ്രമിച്ചുവെങ്കിലും ഭർത്താവ് വിടുന്നില്ല എന്നായിരുന്നു ശബ്ദ രേഖയിൽ പറയുന്നത്. ഈ ശബ്ദരേഖക ഇപ്പോൾ വിദഗ്ധ സമിതി പരിശോധിച്ച് വരികയാണ്.
കുറച്ചു മാസങ്ങൾക്ക് മുമ്പ് സംഭവിച്ച വിസ്മയ കേസുമായി വളരെ സാമ്യമുള്ളതാണ് ഈ പെൺകുട്ടിയുടേയും ജീവിതം. വിസ്മയ സംഭവത്തിൽ വലിയ രീതിയിലുള്ള രോഷം ആയിരുന്നു കേരളത്തിൽ നിന്നും ഉണ്ടായത്. പെൺകുട്ടികൾ എന്തും സഹിച്ച് ഭർത്താവിൻറെ വീട്ടിൽ നിൽക്കേണ്ട അവസ്ഥ ഇല്ല എന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് പെൺവീട്ടുകാർ തന്നെ വിളിച്ചു കൊണ്ടു വരണം എന്നൊക്കെ തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. എന്നിട്ടും അതൊന്നും ഈ കേസിൽ പെൺകുട്ടിയുടെ വീട്ടുകാർ ചെയ്തില്ല. പെൺകുട്ടി ഭർതൃവീട്ടിൽ വലിയ രീതിയിലുള്ള പീഡനങ്ങളാണ് അനുഭവിക്കുന്നത് എന്നറിഞ്ഞിട്ടും പെൺവീട്ടുകാർ ഒന്നുംതന്നെ ചെയ്തില്ല എന്നതാണ് സങ്കടകരമായ വസ്തുത.
എന്നാൽ ഏറ്റവും ദുഃഖകരമായ വസ്തുത അതൊന്നുമല്ല. പതിവുപോലെ ഈ വിഷയത്തിലും പെൺകുട്ടിയെ കുറ്റം പറഞ്ഞു കൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്. പെൺകുട്ടിയുടെ സ്വഭാവത്തേ ചോദ്യം ചെയ്യുകയാണ് മലയാളികൾ. മലയാളികൾ അവരുടെ തനി സ്വഭാവം കാണിച്ചു എന്ന് വേണം പറയാൻ. ഒന്നര വർഷങ്ങൾക്കു മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത് എന്ന കാരണം കൊണ്ടാണ് ഇപ്പോൾ എല്ലാവരും പെൺകുട്ടിയുടെ നേർക്ക് തിരിഞ്ഞിരിക്കുന്നത്. പോറ്റിവളർത്തിയ വീട്ടുകാർക്ക് പുല്ലുവില നൽകി കൊണ്ട് പ്രേമിച്ച ചെക്കന് ഒപ്പം പോയാൽ ഇങ്ങനെയൊക്കെ ഉണ്ടാകും എന്നാണ് മലയാളികൾ പറയുന്നത്. വിസ്മയ സംഭവത്തിൽ ഇവറ്റകളെ ഒന്നും പുറത്തു കണ്ടിരുന്നില്ല എന്നതും കൗതുകകരമാണ്.