ക്രിക്കറ്റ് ലോകവും ബോളിവുഡും ഒരുപോലെ കാത്തിരിക്കുന്ന വിവാഹമാണ് കെ.എല്‍ രാഹുലിന്റെയും ആതിയ ഷെട്ടിയുടേയും. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എന്ന് നടക്കുമെന്ന് സൂചനകളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ അതേപ്പറ്റി പ്രതികരിക്കുകയാണ് ബോളിവുഡ് താരവും ആതിയയുടെ പിതാവുമായ സുനില്‍ ഷെട്ടി.
ഒരു ഇന്‍സ്റ്റഗ്രാം ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആതിയ ഷെട്ടി-കെ. എല്‍ രാഹുല്‍ വിവാഹംഎപ്പോള് നടക്കുമെന്നായിരുന്നു തീരുമാനം. കുട്ടികള്‍ തീരുമാനിക്കുന്നതിന് അനുസരിച്ച് വിവാഹം നടക്കുമെന്നായിരുന്നു സുനില്‍ ഷെട്ടിയുടെ പ്രതികരണം. രാഹുലിന് ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെയും പരമ്പരകളുടെയും തിരക്കാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് നടത്താാന്‍ കഴിയുന്നതല്ല വിവാഹം, തിരക്കുകളൊഴിഞ്ഞ് സമാധാനമായി വേണം നടത്താനെന്നും അദ്ദേഹം പറയുന്നു. ആതിയയും രാഹുലും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സുനില്‍ ഷെട്ടി പറഞ്ഞു.
രാഹുലിന് ഇനിയങ്ങോട്ട് തിരക്കേറിയ മത്സരക്രമമാണുള്ളത്. ഏഷ്യാ കപ്പും ലോകകപ്പുമുമാണ് വരാനിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും സീരീസ് ഉണ്ട്. കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ ഒഴിവു ലഭിക്കുമ്പോള്‍ മാത്രമേ വിവാഹം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കൂ എന്നും സുനില്‍ ഷെട്ടി പറഞ്ഞു.