സിനിമയിലും രാഷ്ട്രീയത്തിലും സജീവമായിരുന്ന വ്യക്തിയാണ് അംബരീഷ് . പുട്ടണ്ണ കനഗലിന്റെ ദേശീയ അവാര്‍ഡു ചിത്രമായ നാഗരഹാവുവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം, കന്നഡ ചലച്ചിത്രങ്ങളിലെ അത്യന്തം വൈരുദ്ധ്യത്മകമായ സഹ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്.
അംബരീഷിന്റെ മരണം പ്രിയപ്പെട്ടവരെയെല്ലാം ഏറെ വേദനിപ്പിച്ചു. പ്രിയപ്പെട്ട അംബിക്ക് പിന്നാലെയായാണ് സുമലതയും രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പിറന്നാള്‍ ദിനത്തില്‍ അംബരീഷിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് സുമലത.
ആകാശത്തിന് അതിരുകളില്ല. ‘അംബരീഷ്’ എന്നാൽ ആകാശത്തിന്റെ നാഥൻ എന്നാണ് അർത്ഥം. നിങ്ങളുടെ സ്നേഹനിർഭരമായ ഹൃദയത്തിന് അതിരുകളില്ലായിരുന്നു. മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചാണ് നിങ്ങൾ ഞങ്ങളെയെല്ലാം വിട്ടുപോയത്.
സന്തോഷത്തിന്റെ ഒരു ജീവിതകാലം, ഒപ്പം പരിധിയില്ലാത്ത സ്നേഹവും. എക്കാലത്തെയും വലിയ ഹൃദയമുള്ള മനുഷ്യന് 70 വയസ്സ് അത്ര ചെറിയ സംഖ്യയാണ് എന്തെന്നാൽ നിങ്ങൾ എന്നേക്കും ജീവിക്കും. പിന്നെ എക്കാലവും പ്രായമില്ല അംബി. എന്നേക്കും എന്നായിരുന്നു സുമലത കുറിച്ചത്.