ബിഗ് ബോസ് വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു പോയത് സുചിത്ര ആയിരുന്നു. 63 ദിവസം ഈ ഷോയില്‍ കഴിഞ്ഞതിനുശേഷമാണ് സുചിത്ര പടിയിറങ്ങിയത്. ആദ്യമായിട്ടാണ് എവിക്ഷന് നോമിനേഷനില്‍ സുചിത്ര എത്തുന്നത്. ഇതിനു പിന്നാലെ പുറത്തേക്ക് പോവുകയും ആയിരുന്നു. സുചിത്ര ഔട്ടായി എന്നറിഞ്ഞപ്പോള്‍ സഹ മത്സരാര്‍ഥികള്‍ക്ക് ഏറെ സങ്കടം ഉണ്ടായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് അഖിലും ധന്യ മേരി വര്‍ഗ്ഗീസും ആയിരുന്നു.
എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് ഏറ്റവും സന്തോഷത്തോടെയാണ് സുചിത്ര മറ്റ് മത്സരാര്‍ത്ഥികളോട് എല്ലാം യാത്രപറഞ്ഞ് പുറത്തേക്ക് പോയത്. തനിക്ക് വീട്ടുകാരെ കാണാം കഴിയുമല്ലോ എന്ന് സന്തോഷത്തോടെ പറഞ്ഞുകൊണ്ട് തുള്ളിച്ചാടിയാണ് സുചിത്ര പുറത്തേക്ക് പോയത്.
താന്‍ ഏറ്റവും സന്തോഷത്തോടെയാണ് പുറത്തേക്ക് പോകുന്നത് എന്ന് സുചിത്ര എല്ലാവരോടും പറയുന്നുണ്ടായിരുന്നു. ആരും കരയരുത്, ഞാന്‍ എന്റെ അച്ഛനെയും മഹാദേവനെയും കാണാനായിട്ടാണ് പോകുന്നത് എന്നും സുചിത്ര പറഞ്ഞു.
സുചിത്ര പോയതോടെ പിന്നീട് ഗാര്‍ഡനില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു അഖില്‍. സഹ മത്സരാര്‍ഥികള്‍ അഖിലിനെ സമാധാനിപ്പിക്കുകയും ചെയ്തു. സുചിത്രയുമായി നല്ല ഒരു ആത്മബന്ധം അഖിലിന് ഉണ്ടായിരുന്നു. ‘സുചിത്ര എന്നോട് ഒന്നും ചെയ്തില്ലായിരുന്നുവെങ്കിലും, എനിക്ക് അവരോട് ഭയങ്കര വെറുപ്പായിരുന്നു. പക്ഷെ പിന്നീട് സംസാരിച്ചപ്പോള്‍ വല്ലാത്ത ആത്മബന്ധം തോന്നി. എപ്പോഴും അങ്ങിനെയാണ്, തുടക്കത്തില്‍ വെറുപ്പ് തോന്നുന്ന പലരും പിന്നീട് എനിക്കേറ്റവും പ്രിയപ്പെട്ടവരായി മാറാറുണ്ട്’ എന്ന് അഖില്‍ ബ്ലെസ്ലിയോട് പറഞ്ഞു.