മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂചിത്രാ. ഒരുകാലത്ത് മലയാളത്തിലെ പുതിയ കാര്യങ്ങളിൽ ഒരാളായിരുന്നു ഇവർ. സൂപ്പർതാരങ്ങൾക്കൊപ്പം നിരവധി സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഭർത്താവിനൊപ്പം അമേരിക്കയിലാണ് താരം താമസിക്കുന്നത്. സിനിമ അഭിനയം നിർത്തിയെങ്കിലും കലാജീവിതം താരം ഉപേക്ഷിച്ചിട്ടില്ല. അമേരിക്കയിൽ ഒരു നൃത്തവിദ്യാലയം നടത്തുകയാണ് താരം. മൂന്നു വയസ്സു മുതൽ 60 വയസ്സ് വരെയുള്ള ആളുകൾ നൃത്തം പഠിക്കുന്നതിനു വേണ്ടി അവിടെ എത്തുന്നുണ്ട്.
ആന്ധ്രാ സ്വദേശിയായ വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരം വിവാഹിതയായത്. രാജാ എന്നായിരുന്നു ഇദ്ദേഹത്തിൻറെ പേര്. ഭാര്യ സിനിമയിൽ അഭിനയിക്കുന്നതിനോട് രാജക്ക് എതിർപ്പൊന്നും ഇല്ലായിരുന്നു. എന്നാൽ വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് മാറി. പിന്നീട് അഭിനയിക്കാൻ വേണ്ടി മാത്രം ഫ്ലൈറ്റിൽ കയറി നാട്ടിലേക്ക് വരുക എന്നത് നടക്കാത്ത കാര്യം ആയി മാറി. അങ്ങനെയാണ് സിനിമയിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കാൻ താരം തീരുമാനിച്ചത്.
ഇപ്പോൾ മലയാളത്തിലെ മുൻകാല നായികമാരെല്ലാം തിരിച്ചു വരുന്ന സമയമാണ്. ചില സിനിമകൾ വരുന്നു, വേറെ ചിലർ സീരിയലുകൾ വഴി വരുന്നു. ആ കൂട്ടത്തിൽ സുചിത്രയും ഉണ്ടാകും എന്നാണ് മലയാളികൾ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. എന്തായാലും മലയാളികൾക്ക് ഒരുകാലത്തും മറക്കാനാവാത്ത കുറെ സിനിമകളാണ് സുചിത്ര സമ്മാനിച്ചത്. ഇരുവർക്കും ഒരു മകൻ ആണ് ഉള്ളത്. അമ്മയെ സംബന്ധിക്കുന്ന ഒരു രഹസ്യം വളരെ വൈകി ആണ് മകൻ അറിഞ്ഞത്. ഇക്കാര്യം മനപ്പൂർവം സുചിത്ര മറച്ചു വെക്കുക ആയിരുന്നു. ഒടുവിൽ സുഹൃത്തുക്കൾ വഴിയാണ് മകൻ ആ രഹസ്യം അറിയുന്നത്.
സ്വന്തം അമ്മ സിനിമ നടി ആയിരുന്നു എന്ന കാര്യം മകനു അറിയില്ലായിരുന്നു. ചില സുഹൃത്തുക്കൾ ആണ് അവനോട് ഈ കാര്യങ്ങൾ ചോദിക്കുന്നത്. ഇതുകേട്ട് മകൻ വീട്ടിൽ വന്നു അച്ഛനോട് ഇതിനെപ്പറ്റി ചോദിച്ചു. ഒടുവിൽ അച്ഛനാണ് മകനോട് ആ സത്യം വെളിപ്പെടുത്തുന്നത്. അമ്മ മലയാളത്തിലെ മുൻകാല സൂപ്പർ നായികമാരിൽ ഒരാളായിരുന്നു എന്ന് സത്യം മകൻ്റെ കണ്ണ് അത്ഭുതം കൊണ്ടു വിടർന്നു വന്നത് ഇപ്പോഴും ഓർമ്മയുണ്ട് എന്നും സുചിത്ര പറയുന്നു.