പ്രേക്ഷകര്‍ മനസറിഞ്ഞ് സ്വീകരിച്ച റിയാലിറ്റിഷോയാണ് ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സ്റ്റാര്‍ മാജിക്. വേദിയില്‍ അരങ്ങേറുന്ന വേറിട്ട ഗെയിമും മറ്റു പരിപാടികള്‍ കൊണ്ടെല്ലാമാണ് സ്റ്റാര്‍ മാജിക് ഹിറ്റ് ആയത്. ഇന്ന് സ്റ്റാര്‍ മാജികിന് ആരാധകര്‍ ഏറെയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരങ്ങളും കോമഡി താരങ്ങളുമാണ് ഷോയില്‍ ചിരി പടര്‍ത്താന്‍ എത്താര്‍.
ഇതില്‍ എടുത്ത് പറയേണ്ട ഒരാളാണ് തങ്കച്ചന് എന്ന ആരാധകരുടെ തങ്കു. തങ്കച്ചന് എത്തുന്ന എപ്പിസോഡിനും നിരവധി ആരാധകരാണ് ഉള്ളത്. അതില്‍ ഒരു ആരാധിക തങ്കുവിനെ തേടി വന്നതും പൂക്കള്‍ കൊടുക്കുന്നതുമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ആരാധികയെ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് തങ്കു പരിചയപ്പെടുത്തി കൊടുക്കുന്നതും വീഡിയോയില്‍ ഉണ്ട്.
എന്നാല്‍ പുതിയൊരാള് തങ്കുവിനെ തേടി വന്നതോടെ അനുവിനെ പതിവ് പോലെ എല്ലാവരും കൂടെ ട്രോളാനും തുടങ്ങിയിട്ടുണ്ട്. ചൈതന്യ എന്ന 12ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്റ്റാര്‍ മാജികില്‍ തങ്കുവിനെ തേടി എത്തിയത്. പത്തനംതിട്ടക്കാരിയായ ചൈതന്യ ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്.
തന്റെ തങ്കുവിനെ കാണാന്‍ വെറും കൈയ്യോടെ വരാതെ റോസാപ്പൂക്കളുമായാണ് ചൈതന്യ എത്തിയത്. തുടര്‍ന്ന് വേദിയില്‍ വെച്ച് തന്നെ തന്റെ ആരാധകിയോട് നന്ദിയും തങ്കച്ചന് പറഞ്ഞു. ഇത് ആദ്യമായാണ് മത്സരാര്‍ത്ഥിയെ തേടി വേദിയില്‍ ആരാധകര്‍ എത്തുന്നത്.
ആരാധികയുടെ വീഡിയോ വൈറലായതോടെ പതിവ് പോലെ അനുവിനെ ട്രോളിയും പ്രേക്ഷകര്‍ എത്തിയിട്ടുണ്ട്. അനുവും തങ്കുവും പ്രണയത്തിലാണെന്ന പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയല് എത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നും താരങ്ങള്‍ അറിയിച്ചിരുന്നു.
ഇപ്പോള്‍ വൈറാലിയി കൊണ്ടിരിക്കുന്ന തങ്കുവിന്റെ വീഡിയോയ്ക്ക് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. വിജയ് തമിഴ് നാട്ടില്‍ ദളപതി ആണങ്കില്‍ തങ്കു സ്റ്റാര്‍ മാജിക്കിന്റെ ദളപതി ആണ് എന്ന അടക്കമുള്ള രസകരമായ അഭിപ്രായങ്ങളാണ്
പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്. മുന്‍പ് ചില വ്യക്തികളെ സ്റ്റാര്‍ മാജികില്‍ അതിഥിയായി ക്ഷണിച്ചതില്‍ പ്രേക്ഷകരില്‍ നിന്നും ധാരാളം വിമര്‍ശനം ഉണ്ടായിരുന്നു.