നടി സുധി സുരേഷ് എന്ന് പറഞ്ഞുകഴിഞ്ഞാൽ മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാകണമെന്നില്ല. എന്നാൽ കരിക്കിലെ താരം എന്ന് പറഞ്ഞാൽ മലയാളികൾക്ക് പെട്ടെന്ന് പിടികിട്ടും. മലയാളികൾ നെഞ്ചിലേറ്റിയ ടീമാണ് കരിക്ക്. കരിക്കിലെ പല സീരീസുകളിലൂടെയും ശ്രദ്ധ നേടിയ നടിയാണ് ശ്രുതി.
ഇപ്പോഴിതാ താരം വിവാഹിതയായിരിക്കുകയാണ്. സംവിധായകൻ സംഗീത് പി രാജൻ ആണ് വരൻ. ഈ പേര് ഈയടുത്ത് എവിടെയെങ്കിലും കേട്ട് പരിചയമുണ്ടോ? ശരിക്കും ഒന്ന് ആലോചിച്ചു നോക്കിക്കേ! അതെ ബേസിൽ ജോസഫ് നായകനായ പാൽത്തു ജാൻവർ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. ചിത്രം തീയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.
View this post on Instagram
ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രുതി തന്നെ ആയിരുന്നു. കരിക്കിന്റെ സൂപ്പർ ഹിറ്റ് സീരീസുകൾ ആയ പ്ലസ് ടു ക്ലാസ് റോക്ക് പേപ്പർ സിസേർസ് തുടങ്ങിയവയിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് പല സിനിമകളിലും ശ്രുതി അഭിനയിക്കുകയുണ്ടായി. അന്താക്ഷരി, ജൂൺ, അർച്ചന 31 നോട്ടൗട്ട്, സുന്ദരി ഗാർഡൻസ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.
View this post on Instagram
സംഗീത സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമാണ് പാൽത്തു ജനുവരി. ഈ കഴിഞ്ഞ ഓണം റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഭാവന സ്റ്റുഡിയോസ് ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ എന്നിവർ സംയുക്തമായി നടത്തുന്ന നിർമ്മാണ കമ്പനിയാണ് ഇത്.
View this post on Instagram