വിവാഹിതയാവുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടി നിത്യ മേനോന്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് നടി പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.
തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് വിവരം സത്യമാണോ എന്ന് പരിശോധിക്കണമെന്നാഗ്രച്ചു പോവുകയാണ് എന്നും നിത്യ മേനോന് പറഞ്ഞു.
മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ മേനോന് പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. രണ്ട് അഭിനേതാക്കളും സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നു എന്നും ആ ബന്ധം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറിയെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത. ഇതിനോടാണ് നടിയുടെ പ്രതികരണം.