തീപിടുത്തതില്‍ കാല് നഷ്ടപ്പെട്ട് നടക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും പര്‍വൈസിന് സ്കൂള്‍ ആവേശമാണ്. അതുകൊണ്ടാണ് രണ്ട് കിലോമീറ്റര്‍ ഒറ്റക്കാലില്‍ നടന്നും അവന് സ്കൂളില്‍ പോകുന്നത്. ജമ്മു കശ്മീര്‍ സ്വദേശിയാണ് പതിനാലുകാരനായ പര്‍വൈസ്. പഠിച്ച് ഡോക്ടര്‍ ആകുക എന്നതാണ് അവന്റെ ലക്ഷ്യം.
നൗഗാമിലെ ഗവണ്മെന്റ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പര്‍വൈസ്. തന്റെ ജീവിതത്തില്‍ എന്തെങ്കിലും നേടണമെന്നാണ് തന്റെ സ്വപ്നമെന്ന് പര്‍വൈസ് പറയുന്നു. തനിക്ക് ക്രിക്കറ്റും വോളിബോളും കബഡിയും ഇഷ്ടമാണ്. തന്റെ ഭാവി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂളിലേക്കുള്ള വഴി മോശമായതിനാല്‍ നടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. കൃത്രിമ അവയവം കിട്ടിയാല്‍ നടക്കാമെന്നും പര്‍വൈസ് പറയുന്നു.
ചികിത്സയ്ക്കായി ഭീമമായ തുക ആവശ്യമായി വരുന്നുണ്ടെന്നാണ് പര്‍വൈസ് പറയുന്നത്. എന്നാല്‍ അച്ഛന്റെ തുച്ഛമായ ശമ്പളം കൊണ്ട് ഒന്നുമാകുന്നില്ലെന്നും സുമനസുകള്‍ സഹായിക്കണമെന്നുമാണ് പര്‍വൈസ് അഭ്യര്‍ത്ഥിക്കുന്നത്. പര്‍വൈസിന്റെ ഒരു വിഡിയോ വൈറലായതോടെ നിരവധി പേര് സഹായം വാഗ്ദാനം ചെയ്ത് എത്തുന്നുണ്ട്.
#WATCH| Specially-abled boy walks to school on one leg to pursue his dreams in J&K’s Handwara. He has to cover a distance of 2km while balancing on a one leg
Roads are not good. If I get an artificial limb,I can walk. I have a dream to achieve something in my life, Parvaiz said pic.twitter.com/yan7KC0Yd3
— ANI (@ANI) June 3, 2022