സൗഭാഗ്യയുടെ അര്‍ജുന്റെ കുടുംബത്തില്‍ എന്നും ആഘോഷം തന്നെയാണ്. തങ്ങളുടെ ജീവിതത്തിലെ ചെറിയ സന്തോഷ നിമിഷങ്ങള്‍ പോലും ഇവര്‍ ആരാധകരെ അറിയിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഈ താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാര്. ഇതുവരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും സൗഭാഗ്യക്ക് ആരാധകരേറെയാണ്. ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ അമ്മയായതിന് ശേഷമുള്ള സൗഭാഗ്യയുടെ ആദ്യത്തെ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് ഈ കുടുംബം. സൗഭാഗ്യയുടെ 29 ആം പിറന്നാള്‍ ആണിത്. സൗഭാഗ്യയുടെ അമ്മയും ഭര്‍ത്താവും എല്ലാം ചേര്‍ന്നാണ് ആഘോഷപരിപാടികള്‍ പ്ലാന്‍ ചെയ്തത്.
പിറന്നാള്‍ ദിനത്തില്‍ താരം പങ്കുവെച്ച വീഡിയോയും വൈറലായിരിക്കുകയാണ്. 28 അല്ലെങ്കില്‍ 30 ആയിരുന്നു എനിക്കിഷ്ടം. 29 താല്പര്യമുള്ള പിറന്നാള്‍ അല്ലായിരുന്നു. എന്നാല്‍ അത് ഇത്രയ്ക്ക് മനോഹരം ആവും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞു ഉണ്ടായതിന് ശേഷമുള്ള ആദ്യത്തെ പിറന്നാള്‍. സര്‍പ്രൈസ് ഒക്കെ തന്ന് ഞെട്ടിച്ചു. അതേസമയം തന്റെയും മകളുടെയും ഒരേ നക്ഷത്രമാണെന്നും സൗഭാഗ്യ പറഞ്ഞു.
പിറന്നാള്‍ ദിവസം സൗഭാഗ്യയും അര്‍ജുനും അമ്പലത്തില്‍ പോയി. സുദര്‍ശനയുടെ ചോറൂണ് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ മകളെ അമ്മയുടെ അടുത്ത് ഏല്‍പ്പിച്ചാണ് ഇവര്‍ പോയത്. കേക്ക് കട്ട് ചെയ്യ്തും, സദ്യ കഴിച്ചും ഈ പിറന്നാളും ആഘോഷിച്ചിരിക്കുകയാണ് സൗഭാഗ്യ .