മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക്കിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നല്ല ഒരു നർത്തകി കൂടിയാണ് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് സൗഭാഗ്യ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാംതന്നെ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി തീർക്കുന്നത്.
നടിയും നർത്തകിയുമായ താരാകല്യാൺ ആണ് സൗഭാഗ്യയുടെ അമ്മ. അമ്മയുടെ ശിഷ്യനായിരുന്ന അർജുൻ സോമശേഖരനേ ആണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ഒരുമിച്ചുള്ള വീഡിയോകൾ എല്ലാം ഇവർ പങ്കുവയ്ക്കാറുണ്ട്. ഇരുവർക്കും ധാരാളം ആരാധകർ ആണ് ഉള്ളത്. ഇപ്പോൾ സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
രണ്ടു വർഷങ്ങൾക്കു മുൻപ് എടുത്ത ചിത്രമാണ്. ഒരു സ്റ്റേജ് പരിപാടിയിൽ അവതരിപ്പിച്ച നൃത്തത്തിൽ നിന്നും എടുത്ത ചിത്രമാണ് ഇത്. റെഡ് എഫ്എമ്മിൻ്റെ പരിപാടിക്ക് വേണ്ടി ആയിരുന്നു ഈ പരിപാടി അവതരിപ്പിച്ചത്. രണ്ടു വർഷങ്ങൾക്കു മുൻപുള്ള സെപ്റ്റംബർ പതിമൂന്നാം തീയതി ആയിരുന്നു ഈ പരിപാടി നടന്നത്. വളകാപ്പ് ചടങ്ങ് ആയിരുന്നു നൃത്തത്തിലെ തീം. ഇതുമായി ബന്ധപ്പെട്ട പുതിയ വിശേഷമാണ് താരമിപ്പോൾ പങ്കുവയ്ക്കുന്നത്.
താരം ഇപ്പോൾ ഗർഭിണിയാണ്. ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് കുടുംബം. താരത്തിൻറെ വളകാപ്പ് ചടങ്ങ് വരാൻ ഇരിക്കുകയാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് സ്റ്റേജിൽ അവതരിപ്പിച്ച ആ നിമിഷം സ്വന്തം ജീവിതത്തിൽ വരാൻ പോവുകയാണ് എന്ന് അറിഞ്ഞതിനെ ത്രില്ലിലാണ് താരമിപ്പോൾ. ഈ സന്തോഷമാണ് താരമിപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ധാരാളം ആളുകൾ ആണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഈ പോസ്റ്റ് വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തു.