ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ എല്ലാം തന്നെ നിറഞ്ഞു നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു കസ്തൂരി. ഇപ്പോൾ സീരിയൽ മേഖലയിലാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്. നടിയുടെ ചില ചിത്രങ്ങളും അടുത്തിടെ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഇതുകൂടാതെ സ്ത്രീകളെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ താരം അഭിപ്രായം തുറന്നു പറയാറുണ്ട്.
ഇപ്പോൾ ഇവരുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. താരം അടുത്തിടെ ഒരു പ്രീമിയം ബ്രാൻഡ് ചെരുപ്പ് വാങ്ങിയിരുന്നു. എന്നാൽ അത് ഒരു മാസം കൊണ്ട് പൊട്ടി പോവുകയായിരുന്നു. ഇപ്പോൾ ഈ പരാതിയുമായി താരം വീഡിയോ ചെയ്തിരിക്കുകയാണ്. അതേസമയം ഈ വിഷയത്തിൽ നടിയെ പിന്തുണച്ചുകൊണ്ട് കുറച്ചുപേർ വരുന്നുണ്ട് എങ്കിലും ധാരാളം ആളുകൾ ട്രോളിക്കൊണ്ട് ആണ് രംഗത്തെത്തുന്നത്.
സാധാരണ ഒരു ചെരുപ്പിനു വേണ്ടി ആയിരത്തിൽ കൂടുതൽ രൂപ ഒരിക്കലും ഞാൻ ചെലവാക്കാറില്ല എന്നും എന്നാൽ ചില ആഡംബര ചെരുപ്പുകളും ഞാൻ ഉപയോഗിക്കാറുണ്ട് എന്നും അത്തരത്തിൽ തന്റെ കളക്ഷനിലെ ഏറ്റവും വിലകൂടിയ ഒരു ചെരുപ്പായിരുന്നു ഇത് എന്നും ഫിറ്റ് ഫ്ലോപ്പിന്റെ ഈ ചെരുപ്പ് മാർച്ചിൽ ആയിരുന്നു താൻ വാങ്ങിയത് എന്നും 4500 രൂപയ്ക്ക് വാങ്ങിയ ഈ ചെരിപ്പ് ഇപ്പോൾ പൊട്ടി പോയിരിക്കുകയാണ് എന്നുമാണ് കസ്തൂരി വീഡിയോയിൽ പറയുന്നത്.
ഇതുകൂടാതെ ചെരുപ്പിന്റെ പൊട്ടിയ ഭാഗങ്ങൾ എല്ലാം തന്നെ നടി വീഡിയോയിൽ ഉയർത്തി കാണിക്കുന്നുണ്ട്. എന്നാൽ നടിയുടെ ഇപ്പോഴത്തെ അവസ്ഥയെ ട്രോളി കൊണ്ട് ധാരാളം ആളുകൾ ആണ് രംഗത്തുവരുന്നത്. താൻ ഉപയോഗിക്കുന്നത് വില കൂടിയ ചെരുപ്പാണ് എന്ന് ആരാധകരെ അറിയിക്കാൻ വേണ്ടി മാത്രം താരം നടത്തുന്ന വില കുറഞ്ഞ ഏർപ്പാട് മാത്രമാണ് ഈ വീഡിയോ എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേസമയം എവിടെനിന്നാണ് ഈ ചെരുപ്പ് വാങ്ങിയത് എന്നും ഒരുപക്ഷേ ഇത് ഡ്യൂപ്ലിക്കേറ്റ് ആയിരിക്കാം എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.
എന്തായാലും ചെരുപ്പ് ആണെങ്കിലും വാങ്ങിയ വിലയ്ക്ക് ഉപകാരപ്പെട്ടില്ല എങ്കിൽ ഇതുപോലെ എല്ലാ കാര്യങ്ങളും തുറന്നു തന്നെ പറയണം എന്നാണ് നടിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്തായാലും തമിഴ്നാട്ടിൽ ഇപ്പോൾ ഈ വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ് എന്ന് മാത്രമല്ല നിരവധി ആളുകൾ ആണ് ഇത് ചർച്ച ചെയ്തുകൊണ്ട് രംഗത്തെത്തുന്നത്.
View this post on Instagram