ജയസൂര്യ നായകനായി എത്തുന്ന സൂഫിയും സുജാതയും ഒ ടി ടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് . ആമസോൺ പ്രിമിലൂടെയാണ് ചിത്രം ജൂലൈ 3 ന് റിലീസ് ചെയ്തത് . ഫ്രെെഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് ഷാനവാസ് നാരണപ്പുഴയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ ചിത്രം ചോര്‍ന്നെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ടെലഗ്രാം ഗ്രൂപ്പുകളിലൂടേയും ടൊറന്റിലൂടേയും ലീക്കായിരിക്കുകയാണ്. സിനിമാ ലോകത്തിന് വലിയ തലവേദനയായി മാറുകയാണ് പുതിയ സിനിമകളുടെ പെെറേറ്റഡ് പതിപ്പുകള്‍.
നേരത്തെ റിലീസ് ചെയ്ത സിനിമകളുടേയും പെെറേറ്റഡ് കോപ്പി പുറത്തിറങ്ങിയിരുന്നു. സൂഫിയും സുജാതയും ലീക്കായിരിക്കുന്നത് റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ്. ഇതോടെ ഒടിടി റിലീസിനെതിരായ പ്രധാന വാദങ്ങളിലൊന്ന് വീണ്ടും ശക്തമാവുകയാണ്.