സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സോനു സൂദ്. അനുഷ്ക ഷെട്ടി നായികയായ അരുന്ധതി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സോനു സൂദ് പ്രശസ്തനാകുന്നത്. തുടർന്ന് ഒട്ടേറെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ വില്ലനായി സോനു സൂദ് അഭിനയിച്ചു. സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ നായകനാണ് സോനു സൂദ്.
ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ കോടി കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാറുകൾക്കോ പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ലക്ഷക്കണക്കിന് തൊഴിലാളികൾ കിലോമീറ്ററോളം നടന്നു കൊണ്ടാണ് അവരുടെ വീടുകളിൽ എത്തിച്ചേർന്നത്. ഒരു സർക്കാരും ഇവരെ സഹായിക്കാൻ എത്തിയില്ല. എന്നാൽ വിവിധ സംസ്ഥാന സർക്കാറുകളും കേന്ദ്രസർക്കാറും ചെയ്തതിനേക്കാൾ കൂടുതൽ ഒരു ഒറ്റ വ്യക്തി ചെയ്തിട്ടുണ്ട്. സിനിമയിലെ വില്ലനായ, ജീവിതത്തിലെ നായകനായ സോനു സൂദ്. സോനു സൂദ് ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. നിരവധി ബഹുമതികളും സോനുവിനെ തേടിയെത്തി. ഇപ്പോൾ സോനു സൂദ് ഹരിയാനയിലെ ഒരു ഗ്രാമത്തിലെ കുട്ടികൾക്ക് നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഹരിയാനയിലെ ദാപ്പാന ഗ്രാമത്തിൽനിന്നും ആണ് ഈ വാർത്ത വരുന്നത്. മോർണി ജില്ലയിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നതിന് വേണ്ടി മരത്തിനു മുകളിൽ കയറേണ്ട അവസ്ഥയായിരുന്നു. ചണ്ഡീഗഡ് സിറ്റിയുടെ അടുത്ത് നിൽക്കുന്ന ഒരു ഗ്രാമമാണ് ഇത് എങ്കിൽപോലും വേണ്ടത്ര നെറ്റ്വർക്ക് കവറേജ് ഇവിടെ ഇല്ലായിരുന്നു. ഇവരുടെ വാർത്ത ഒരു പത്രത്തിൽ നിന്നും ആണ് സോനു സൂദ് വായിച്ച് അറിയുന്നത്. വായിച്ചറിഞ്ഞ ഉടൻതന്നെ ഹരിയാനയിലുള്ള തൻറെ സുഹൃത്തിനെ സോനു സൂദ് ബന്ധപ്പെട്ടു. പിന്നീട് എയർടെൽ കമ്പനിയുമായി ചേർന്ന് ഇവിടെ ടവർ സ്ഥാപിക്കാൻ ഇവർ തീരുമാനിച്ചു.
കരൺ ഗിൽഹോത്ര എന്ന സുഹൃത്താണ് എല്ലാ സഹായങ്ങളും ചെയ്തു നല്കിയത്. ഇപ്പോൾ 4ജി കണക്ടിവിറ്റി ആണ് ഈ ഗ്രാമത്തിൽ ലഭിക്കുന്നത്. എയർടെൽ ആണ് നിലവിൽ ഇവിടെ ടവർ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ ഇവിടെയുള്ള കുട്ടികൾക്ക് തടസ്സങ്ങൾ ഒന്നും ഇല്ലാതെ ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കുന്ന അവസ്ഥയിലാണ്.